ഡബ്ലിനില്‍ പുതിയ ഡാര്‍ട്ട് (Dublin Area Rapid Transit- DART) സ്റ്റേഷന്‍ അടുത്ത മാസം തുറക്കും. Bray – Shankill എന്നിവയ്ക്ക് ഇടയിലുള്ള Woodbrook station ഓഗസ്റ്റ് 10-ന് തുറക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഇതോടെ രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളുടെ എണ്ണം 147 ആകും.
ഏകദേശം 2,300-ഓളം വീടുകളുള്ള പ്രദേശത്താണ് പുതിയ സ്റ്റേഷന്‍. അതിനാല്‍ പ്രദേശവാസികള്‍ക്ക് സ്റ്റേഷന്‍ വളരെ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം ആളുകള്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് കുറയുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.
പ്രവൃത്തി ദിവസങ്ങളില്‍ 191 ഡാര്‍ട്ട് സര്‍വീസുകള്‍ വരെ ഈ സ്റ്റേഷന്‍ വഴി കടന്നുപോകും. ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്നും Woodbrook-യ്ക്കുള്ള യാത്രാസമയം 40 മിനിറ്റാണ്.
174 മീറ്റര്‍ നീളമുള്ള പ്ലാറ്റ്‌ഫോമുകള്‍ക്കൊപ്പം പാസഞ്ചര്‍ ഷെല്‍ട്ടറുകള്‍, ഇരിപ്പിടങ്ങള്‍, സിസിടിവി, കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍, സൈക്കിള്‍ പാര്‍ക്കിങ്, ടിക്കറ്റ് കൗണ്ടര്‍ എന്നീ സൗകര്യങ്ങള്‍ എന്നിവയും സ്റ്റേഷനിലുണ്ടാകും. 2023 നവംബറിലാണ് സ്റ്റേഷന്റെ നിര്‍മ്മാണമാരംഭിച്ചത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW