ഡബ്ലിനില്‍ നിന്നും യുഎസിലെ ന്യൂആര്‍ക്കിലേയ്ക്ക് പോകാനിരുന്ന വിമാനത്തില്‍ പ്രശ്‌നം സൃഷ്ടിച്ച യാത്രക്കാരനെ ശാന്തനാക്കാനുള്ള ശ്രമത്തിനിടെ ഗാര്‍ഡയ്ക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെയാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും തിരികെ പുറപ്പെടാനിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലെ ഒരു യാത്രക്കാരന്‍ പ്രശ്‌നം സൃഷ്ടിക്കുന്നതായി ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചത്.
തുടര്‍ന്ന് Dublin Airport Garda Station-ല്‍ നിന്നുമെത്തിയ ഗാര്‍ഡ സംഘം യാത്രക്കാരനുമായി സംസാരിക്കാന്‍ ശ്രമിക്കവേ ഇയാള്‍ ഒരു ഗാര്‍ഡ ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. സ്വയരക്ഷയുടെ ഭാഗമായി പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കേണ്ടി വന്നതായും, വിമാനത്തില്‍ നിന്നും പുറത്തേക്കോടിയ യാത്രക്കാരനെ പിന്നീട് അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW