ഡബ്ലിനിൽ സെക്കൻഡ് ഹാൻഡ് വീടുകളുടെ ശരാശരി വില 600,047 യൂറോ ആയി ഉയർന്നു; ഡബ്ലിന് പുറത്ത് ശരാശരി 313,453 യൂറോ

By Rose Malayalam Desk

ഡബ്ലിനില്‍ സെക്കന്‍ഡ് ഹാന്‍ഡ് വീടുകളുടെ ശരാശരി വില 600,047 യൂറോ ആയി ഉയര്‍ന്നു. ഡബ്ലിന് പുറത്ത് ഇത് 313,453 യൂറോ ആയതായും DNG National Price Gauge വ്യക്തമാക്കി.

2025-ലെ രണ്ടാം പാദത്തില്‍ (ഏപ്രില്‍,മെയ്,ജൂണ്‍) ഡബ്ലിനില്‍ സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ക്ക് 1% വില വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം തുടര്‍ച്ചയായി മൂന്നാം പാദത്തിലും വിലക്കയറ്റ നിരക്കില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് 2024 രണ്ടാം പാദത്തില്‍ 2.5% ആയിരുന്നു വിലവര്‍ദ്ധന.

രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ വീടുകളുടെ ശരാശരി വില DNG റിപ്പോർട്ട് പ്രകാരം:

unnamed

ഒരു വര്‍ഷത്തിനിടെ ഡബ്ലിന്‍ പ്രദേശത്ത് സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ക്ക് 8% ആണ് വില വര്‍ദ്ധിച്ചത്. രാജ്യത്തെ മറ്റ് പ്രദേശങ്ങളിലെ ശരാശരി വര്‍ദ്ധന 8.7% ആണ്.

2024-ലെ ആദ്യ പാദത്തെ അപേക്ഷിച്ച് 2025 ആദ്യ പാദത്തില്‍ ഡബ്ലിനില്‍ 12% അധികം സെക്കന്‍ഡ് ഹാന്‍ഡ് വീടുകളാണ് വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. വീടുകള്‍ക്ക് ഇപ്പോഴും ഡിമാന്‍ഡ് തുടരുകയാണെന്നും, ഇതാണ് വിലക്കയറ്റത്തിലേയ്ക്ക് നയിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

 

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW