ഡബ്ലിനിൽ 380 അപ്പാർട്ട്മെന്റുകൾ നിർമ്മിക്കാൻ പദ്ധതി; 150 സോഷ്യൽ ഹോമുകൾ, ബാക്കിയുള്ളവ cost-rental

By Rose Malayalam Desk

ഡബ്ലിനിലെ Bluebell-ല്‍ 380 അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി സമര്‍പ്പിച്ചു. Grand Canal-ന് സമീപം അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കാനാണ് Dublin City Council-ഉം Land Development Agency-യും നീക്കം നടത്തുന്നത്. പ്രദേശാസികളുമായി ഒരു വര്‍ഷത്തോളം നീണ്ട കൂടിയാലോചനയ്ക്ക് ശേഷമാണ് പദ്ധതി പ്രാവര്‍ത്തികമാക്കാനൊരുങ്ങുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

380 അപ്പാര്‍ട്ട്‌മെന്റുകളില്‍ 150 എണ്ണം സോഷ്യല്‍ഹോമുകളായിരിക്കും. ബാക്കിയുള്ളവ cost-rental scheme പ്രകാരമുള്ളവയും. Bluebell Road-ലെ Bluebell Avenue-വില്‍ ആണ് നിര്‍മ്മാണം നടക്കുക.

നിലവില്‍ ഇവിടെയുള്ള പല കെട്ടിടങ്ങളും പൊളിച്ച് നീക്കിയ ശേഷമാണ് പദ്ധതി നിര്‍മ്മാണമാരംഭിക്കുന്നത്. അഞ്ച് ബ്ലോക്കുകളായി നിര്‍മ്മിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളില്‍ ഓരോ ബ്ലോക്കും അഞ്ച് മുതല്‍ ഒമ്പത് നില വരെ ഉയരമുള്ളവയായിരിക്കും. ആകെ 383 അപ്പാര്‍ട്ട്‌മെന്റുകളാണ് ഉണ്ടാകുക. ഇതില്‍ 22 സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകള്‍, 131 വണ്‍ ബെഡ് അപ്പാര്‍ട്ട്‌മെന്റുകള്‍, 192 ടു ബെഡ് അപ്പാര്‍ട്ട്‌മെന്റുകള്‍, 38 ത്രീ ബെഡ് അപ്പാര്‍ട്ട്‌മെന്റുകള്‍എന്നിവ ഉള്‍പ്പെടും. മൂന്നെണ്ണം കമ്മ്യൂണിറ്റി/കള്‍ച്ചറല്‍ യൂണിറ്റുകളും, ക്രെഷുമാക്കാന്‍ ഉപയോഗിക്കും. 141 കാര്‍ പാര്‍ക്കുകള്‍, 945 സൈക്കിള്‍ പാര്‍ക്കുകള്‍ എന്നിവയും പൂന്തോട്ടവും ഇതിനൊപ്പം നിര്‍മ്മിക്കും.

പദ്ധതിയുമായി ബന്ധപ്പെട്ട് പരാതികളോ, നിര്‍ദ്ദേശങ്ങളോ ഉള്ളവര്‍ താഴെ പറയുന്ന വെബ്‌സൈറ്റ് വഴി 2025 ജൂണ്‍ 19-ന് മുമ്പായി അവ സമര്‍പ്പിക്കണമെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അറിയിച്ചു:

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments