ഡബ്ലിനിൽ €3,00,000 വിലമതിക്കുന്ന കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൽ

By Rose Malayalam Desk

സൌത്ത് ഡബ്ലിനില്‍ നടത്തിയ ഒരു ഓപ്പറേഷനില്‍ €3,00,000 മേലെ  വിലമതിക്കപ്പെടുന്ന മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ 20-വയസ്സിനു മുകളില്‍ പ്രായമുള്ള ഒരു യുവാവിനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.

ഡബ്ലിൻ ക്രൈം റെസ്പോൺസ് ടീം ഗാർഡകളുടെ നേതൃത്വത്തിൽ ഇന്നലെ ഒരു വീടിനുള്ളിൽ നടത്തിയ അന്വേഷണത്തിനിടെയാണ് മയക്കുമരുന്ന് പിടി കൂടിയത്.

വാക്വം-സീൽ പാക്കേജുകളിലായി സൂക്ഷിച്ചിരുന്ന ഏകദേശം €3,00,000 വിലയുള്ള കഞ്ചാവ് ഹർബ്, കൂടാതെ €2,000 കറന്‍സിയും പരിശോധനയിൽ കണ്ടെത്തി.

ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത യുവാവിനെ ഡബ്ലിനിലെ ഒരു ഗാർഡ സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്‌.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments