ഡബ്ലിൻ എയർപോർട്ടിലെ കാർ പാർക്കിങ് പ്രതിസന്ധിക്ക് പരിഹാരം; 6,000 കാറുകൾ നിർത്തിയിടാവുന്ന Park2Travel ഇന്ന് തുറക്കും

By Rose Malayalam Desk

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 6,000 കാറുകള്‍ നിർത്തിയിടാവുന്ന പുതിയ പാര്‍ക്കിങ് സ്‌പേസായ Park2Travel ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പാര്‍ക്കിങ് പ്രതിസന്ധിക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ സ്‌പേസ്, എയര്‍പോര്‍ട്ടില്‍ നിന്നും ആറ് മിനിറ്റ് മാത്രം ദൂരത്തിലാണ്. ഈ പാര്‍ക്കിങ്ങില്‍ നിന്നും 24 മണിക്കൂറും എയര്‍പോര്‍ട്ടിലേയ്ക്ക് ബസ് ഷട്ടില്‍ സര്‍വീസും ഉണ്ടാകും. തിരക്ക് കൂടിയ സമയങ്ങളില്‍ 12 മിനിറ്റ് ഇടവേളകളില്‍ ബസ് സര്‍വീസ് നടത്തും.

6,000-ലധികം കാറുകള്‍ക്ക് സുഖകരമായി പാര്‍ക്ക് ചെയ്യാവുന്ന Park2Travel-ല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി സദാ പട്രോളിങ്ങും ഉണ്ടാകും. 24 മണിക്കൂറും പാര്‍ക്ക് പ്രവര്‍ത്തിക്കുകയും, എല്ലായ്‌പ്പോഴും ഉപഭോക്താക്കളുടെ സഹായത്തിനായി സംവിധാനമുണ്ടാകുകയും ചെയ്യും. ഇലക്ട്രിക് കാറുകള്‍ ചാര്‍ജ്ജ് ചെയ്യാനും സൗകര്യമുണ്ടാകും.

പുതിയ പാര്‍ക്കിങ്ങില്‍ പ്രീ ബുക്ക് ചെയ്യാനായി http://www.park2travel.ie എന്ന വെബ്‌സൈറ്റ് ഉപയോഗിക്കാം. മാര്‍ച്ച് 31-ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് PARK2TRAVEL15 എന്ന കോഡ് ഉപയോഗിച്ചാല്‍ 15% ഡിസ്‌കൗണ്ടും ഉണ്ട്. APCOA ആണ് പാര്‍ക്കിങ്ങിന്റെ നടത്തിപ്പുകാര്‍.

നേരത്തെ Quick Park എന്ന പാര്‍ക്കിങ് സ്‌പേസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ Park2Travel നിര്‍മ്മിച്ചിരിക്കുന്നത്. Quick Park 2020-ല്‍ അടച്ചുപൂട്ടിയിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments