ഡബ്ലിൻ സിറ്റി സെന്ററിൽ ആക്രമണത്തെത്തുടർന്ന് മദ്ധ്യവയസ്കൻ ആശുപത്രിയിൽ; രണ്ട് പേർ അറസ്റ്റിൽ

By Rose Malayalam Desk

ഡബ്ലിന്‍ സിറ്റി സെന്ററില്‍ വച്ച് മദ്ധ്യവയസ്‌കന് നേരെ ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെയാണ് O’Connell Street, Cathal Brugha Street എന്നിവിടങ്ങളില്‍ വച്ച് ഒരാള്‍ ആക്രമിക്കപ്പെടുന്നതായി പട്രോളിങ് നടത്തുകയായിരുന്ന ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ഗാര്‍ഡ ആക്രമണം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

അതേസമയം ആക്രമണത്തില്‍ സാരമായി പരിക്കേറ്റ 40-ലേറെ പ്രായമുള്ള പുരുഷനെ Mater Hsopital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്തുവച്ച് അറസ്റ്റിലായ രണ്ട് പുരുഷന്മാരും ചെറുപ്പക്കാരാണ്.

സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിവുള്ളവരോ, ഡാഷ് ക്യാമറ, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ കൈവശമുള്ളവരോ തൊട്ടടുത്ത സ്‌റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഞായറാഴ്ച രാത്രി 12.40-നും പുലര്‍ച്ച 1 മണിക്കും മദ്ധ്യേ Living Room Bar-ന് സമീപം Cathal Brugha Street-ല്‍ ഉണ്ടായിരുന്നവരോ, O’Connell Street Upper-ല്‍ ഉണ്ടായിരുന്നവരോ സംഭവം കണ്ടിരിക്കാനോ, പ്രതികളെ കണ്ടിരിക്കാനോ സാധ്യതയുണ്ട്.

Store Street Garda station – 01-666 8000
Garda Confidential Line – 1800-666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW