അയർലണ്ടിലെ മൂന്നു കൗണ്ടികളിൽ യെല്ലോ അലർട്ട് ; ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത

By Rose Malayalam Desk

അയർലണ്ടിലെ മൂന്ന് കൗണ്ടികളിൽ യെല്ലോ അലേർട്ട്  പ്രഖ്യാപിച്ചതായി Met Éireann അറിയിച്ചു. കോർക്ക്, കെറി, വാട്ടർഫോർഡ് എന്നീ പ്രദേശങ്ങൾക്ക് ഇന്ന് രാവിലെ 9 മുതൽ നാളെ രാവിലെ 6 വരെയാണ് മുന്നറിയിപ്പ്.

Met Éireann ന്റെ ദേശീയ കാലാവസ്ഥ പ്രവചനം അനുസരിച്ച്, ഇന്ന് ആകാശം മേഘാവൃതമായിരിക്കാനും ഇടവിട്ടുള്ള മഴയ്ക്കും ചാറ്റലിനും സാധ്യതയുണ്ട്  .

“സൌത്ത് വെസ്റ്റ് മേഖലകളിൽ  മഴ ശക്തമായും തുടർച്ചയായും പെയ്യാൻ സാധ്യതയുണ്ട്, ചില പ്രദേശങ്ങളിൽ ചെറിയ തോതിലുള്ള വെള്ളപ്പൊക്ക സാധ്യതയും ഉണ്ടാകും. അതേസമയം, രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ വൈകുന്നേരം വരെ പ്രധാനമായും വരണ്ട കാലാവസ്ഥ നിലനിൽക്കും,” എന്ന് Met Éireann അറിയിച്ചു.

ഇന്നത്തെ പരമാവധി താപനില 5°C മുതൽ 11°C വരെയായിരിക്കും. ഉൾസ്റ്ററിൽ കൂടുതൽ തണുപ്പ് അനുഭവപ്പെടും, അതേ സമയം മൺസ്റ്ററിൽ അനുയോജ്യമായ താപനിലയും അനുഭവപ്പെടും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments