ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

ദോഹ- ഡബ്ലിൻ സർവീസ് വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ്

അയര്‍ലണ്ടിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ മാർച്ച് 20 വെള്ളിയാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചതായി ഹെലന്‍ മക്എന്റീ. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഐറിഷ് വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

‘ദോഹയില്‍ നിന്നും ഡബ്ലിനിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ 2026 മാര്‍ച്ച് 20 മുതല്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ച കാര്യം സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു. അന്നേ ദിവസം മുതല്‍ ആഴ്ചയില്‍ നാല് ഡയറക്ട് ഫളൈറ്റുകള്‍ വീതം സര്‍വീസ് നടത്തും’- മക്എന്റീ കുറിച്ചു.

അതേസമയം കണ്‍ഫേം ആകാത്ത ടിക്കറ്റുമായി എയര്‍പോര്‍ട്ടിലേയ്ക്ക് പോകരുതെന്ന് മന്ത്രി മറ്റൊരു പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഐറിഷ് പൗരത്വമുള്ളവര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ഫെബ്രുവരി 28-ന് മിഡില്‍ ഈസ്റ്റില്‍ യുദ്ധമാരംഭിച്ചത് മുതലാണ് ഖത്തര്‍ എയര്‍വേയ്‌സ് ദോഹ- ഡബ്ലിന്‍ സര്‍വീസ് നിര്‍ത്തിവച്ചത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW