നെതർലാൻഡ്സിൽ സെയിൽസ് എക്സിക്യൂട്ടീവുമാർക്ക് വമ്പൻ തൊഴിലവസരം

By Rose Malayalam Desk

നെതർലാൻഡ്സിൽ ഫീല്‍ഡ് സെയില്‍സ് എക്‌സിക്യുട്ടീവുമാരാകാന്‍ അവസരം. പാര്‍ട്ട് ടൈം, ഫുള്‍ ടൈം എന്നിങ്ങനെ രണ്ട് രീതിയില്‍ ജോലി ചെയ്യാവുന്നതാണ്. NRG Group of Companies ആണ് തൊഴിലവസരം നല്‍കുന്നത്.

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി

ഭാഷാപ്രാവീണ്യം: ഹിന്ദി & ഇംഗ്ലിഷ്.
ഉര്‍ദു, പഞ്ചാബി, തെലുങ്ക് എന്നിവയില്‍ ഏതെങ്കിലും അറിയുന്നത് അഭികാമ്യം.

ജോലിയുടെ ലൊക്കേഷന്‍: Loodstraat 33-35, 2718 RV, Zoetermeer, The Netherlands

ആവശ്യമായ രേഖകള്‍: വാലിഡ് ആയ ഡ്രൈവിങ് ലൈസന്‍സ്
വാലിഡ് ആയ വിസ
BENELUX മേഖലയില്‍ ജോലി ചെയ്യാനുള്ള അനുമതി

എക്‌സ്പീരിയന്‍സ്: FMCG പശ്ചാത്തലത്തില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന, സെയില്‍സില്‍ 2 വര്‍ഷത്തിലധികം ജോലിപരിചയം.

ജോലിയുടെ സ്വഭാവം:
ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനായി സ്ഥിരമായി പുതിയ ഉപഭോക്താക്കളെ സമീപിക്കുക.
മാര്‍ക്കറ്റ് വിവരങ്ങള്‍ ശേഖരിക്കുക.
പ്രോഡക്ട് സാംപിളുകള്‍ കാണിച്ച് വിശദീകരിക്കുക.
ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കി ഉല്‍പ്പന്നം നിര്‍ദ്ദേശിക്കുക.
റീട്ടെയിലര്‍മാര്‍ക്ക് ആവശ്യം മനസിലാക്കി ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ മനസിലാക്കിക്കൊടുക്കുക.
മാര്‍ക്കിറ്റിങ് കാംപെയിനുകള്‍ വികസിപ്പിച്ച് നടപ്പിലാക്കുക.

കമ്പനി: അയര്‍ലണ്ട്, നെതര്‍ലണ്ട്‌സ്, ഇന്ത്യ എന്നിവിടങ്ങളില്‍ വേരോട്ടമുള്ള ആഗോള FMCG, EXIM (Export-Import) എന്റര്‍പ്രൈസാണ് NRG Group. അയര്‍ലണ്ട്, BENELUX മേഖലകളില്‍ ഇന്ത്യന്‍ ഫുഡ് പ്രോഡക്ടുകള്‍ ഇറക്കുമതി ചെയ്യുന്നതും, വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന NRG, കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി മേഖലയിലെ പ്രധാന കമ്പനികളിലൊന്നാണ്.

ജോലിക്ക് അപേക്ഷിക്കാനായി: https://nrgimports.nl/jobs/4691/

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments