നോർത്തേൺ അയർലണ്ടിൽ എടിഎം മെഷീൻ മോഷണം പോയി

By Rose Malayalam Desk

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Co Antrim-ല്‍ സര്‍വീസ് സ്‌റ്റേഷനില്‍ നിന്നും എടിഎം മെഷീന്‍ മോഷണം പോയി. Greenisland-ലെ Upper Road- പ്രദേശത്തുള്ള ഒരു കടയിലെ ചുമരില്‍ ഘടിപ്പിച്ചിരുന്ന മെഷീനാണ് വ്യാഴാഴ്ച പുലര്‍ച്ചെ 1.30-ഓടെ മോഷണം ചെയ്തത്.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നറിയിച്ച നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസ്, ഇതെപ്പറ്റി എന്തെങ്കിലും വിവരമുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്നും അഭ്യര്‍ത്ഥിച്ചു. 26-06-2025 തീയതിയില്‍ പ്രദേശത്ത് സംശയകരമായി എന്തെങ്കിലും കണ്ടവരോ, മോഷണത്തിന്റെയോ, മോഷ്ടാവിന്റെയോ ദൃശ്യങ്ങള്‍ പതിഞ്ഞ സിസിടിവി, ഡാഷ് ക്യാമറ ഫൂട്ടേജുകള്‍ കൈയിലുള്ളവരോ, 101 എന്ന നമ്പറില്‍ പൊലീസുമായി ബന്ധപ്പെടണം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW