ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് വാട്ടർഫോർഡ്

ന്യൂയോര്‍ക്ക് ടൈംസിന്റെ 2024-ലെ ഏറ്റവും മികച്ച സന്ദര്‍ശനസ്ഥലങ്ങളുടെ പട്ടികയില്‍ വാട്ടര്‍ഫോര്‍ഡും. 52 പ്രദേശങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടില്‍ നിന്നുള്ള ഏക സ്ഥലവും വാട്ടര്‍ഫോര്‍ഡാണ്.

ഈയിടെ ടൂറിസം രംഗത്ത് വാട്ടര്‍ഫോര്‍ഡ് കാര്യമായ നിക്ഷേപങ്ങള്‍ നടത്തിയതിന്റെ പ്രതിഫലനമാണ് തുടര്‍ച്ചയായി ലഭിക്കുന്ന അവാര്‍ഡുകള്‍. ഒരുമാസം മുമ്പ് Conde Nast Traveller-ന്റെ ‘Best Places to Go in 2024’ പട്ടികയിലും വാട്ടര്‍ഫോര്‍ഡ് ഇടംപിടിച്ചിരുന്നു.

ചരിത്രം, പ്രകൃതി എന്നിവ ഒന്നുചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണ് വാട്ടര്‍ഫോര്‍ഡ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിക്കുന്നു. വൈക്കിങ് ട്രയാംഗിള്‍, റെജിനാള്‍ഡ്‌സ് ടവര്‍, ഐറിഷ് വേക്ക് മ്യൂസിയം, ഐറിഷ് മ്യൂസിയം ഓഫ് ടൈം എന്നിങ്ങനെയുള്ള കാഴ്ചകളും യാത്രക്കാരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു.

ഇതിന് പുറമെ പര്‍വ്വതനിരകളാല്‍ സമ്പന്നമായ കോപ്പര്‍ കോസ്റ്റ്, വാട്ടര്‍ഫോര്‍ഡ് ഗ്രീന്‍വേ തുടങ്ങിയ പ്രകൃതിരമണീയമായ കാഴ്ചകളുമുണ്ട്.

ന്യൂയോര്‍ക്ക് ടൈംസിന്റെ സമ്പൂര്‍ണ്ണ പട്ടിക ഇവിടെ: https://www.nytimes.com/interactive/2024/travel/places-to-travel-destinations-2024.html

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW