ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് എം.ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
വാട്ടർഫോർഡ്: ഏഴു പതിറ്റാണ്ട് മലയാളത്തിന്റെ സുകൃതമായി നിറഞ്ഞ അതുല്യ വ്യക്തിത്വമായിരുന്ന എം. ടി വാസുദേവൻ നായരുടെ ഓർമ്മകൾക്ക് മുൻപിൽ ബാഷ്പാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. “എം. ടി ഓർമ്മകളുടെ നാലുകെട്ട്” എന്ന അനുസ്മരണ പരിപാടി ജനുവരി 8 ബുധനാഴ്ച വൈകിട്ട് 6.30ന് വാട്ടർഫോർഡ് പീപ്പിൾസ് പാർക്കിന് അടുത്തുള്ള ഏഷ്യൻ ഷോപ്പിന്റെ ഹാളിൽ വച്ചാണ് സംഘടിപ്പിച്ചത്. അനുസ്മരണ പരിപാടി മലയാളം അയർലൻഡ് സംഘടനയുടെ സെക്രട്ടറി രാജൻ ദേവസ്യ ഉദ്ഘാടനം ചെയ്തു. കേരള പുരോഗമന … Read more