മൺസ്റ്റർ, ലെൻസ്റ്റർ, ഉൾസ്റ്റർ എന്നീ പ്രദേശങ്ങളിലെ പത്ത് കൗണ്ടികളില്‍ യെല്ലോ വിന്‍ഡ് മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി Met Éireann അറിയിച്ചു.
കോർക്ക്, കെറി എന്നീ പ്രദേശങ്ങളില്‍ നാളെ രാവിലെ 4 മുതൽ 8 മണിവരെ യെല്ലോ വിന്‍ഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാർലോ, കിൽക്കെന്നി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ക്ലോ എന്നീ പ്രദേശങ്ങളില്‍ നാളെ രാവിലെ 6 മുതൽ 10 മണിവരെ അലേര്‍ട്ട് ബാധകമാകും.
ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ യാത്രയ്ക്കു ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാമെന്നും, മരങ്ങളോ കൊമ്പുകളോ കടപുഴകി വീഴാന്‍ സാധ്യതയുണ്ടെന്നും Met Éireann മുന്നറിയിപ്പ് നല്‍കി.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments