പലചരക്ക് കട മറയാക്കി മയക്കുമരുന്ന് കച്ചവടം നടത്തിവന്നയാള്‍ക്ക് അയര്‍ലണ്ടില്‍ തടവ് ശിക്ഷ. ലിമറിക്കിലെ Corbally സ്വദേശിയായ Declan Sheehy എന്ന 58-കാരനെയാണ് കോടതി ആറ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
ലിമറിക്ക് സിറ്റിയില്‍ കുടുംബസ്വത്തായി ലഭിച്ച ചെറിയ പലചരക്ക് കടയുടെ മറവിലാണ് പ്രതി വര്‍ഷങ്ങളായി മയക്കുമരുന്ന് നിര്‍മ്മാണവും, വില്‍പ്പനയും നടത്തിവന്നത്. രഹസ്യവിവരത്തെത്തുടര്‍ന്ന് 2022 നവംബര്‍ 21-ന് ഗാര്‍ഡ നടത്തിയ പരിശോധനയില്‍ കടയുടെ ഉള്ളിലെ അടുക്കളയില്‍ കൊക്കെയിന്‍ മിശ്രണം ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു. ഇതിനായുള്ള ഉപകരണങ്ങളും ഇവിടെയുണ്ടായിരുന്നു. 208,000 യൂറോ വിലവരുന്ന കൊക്കെയ്‌നാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്.
മയക്കുമരുന്ന് തന്റേതാണെന്ന് ഗാര്‍ഡയോട് സമ്മതിച്ച Declan Sheehy-യില്‍ നിന്നും 58,000 യൂറോ പണവും കണ്ടെടുത്തു. ഇതില്‍ 7,000 യൂറോയ്ക്ക് മാത്രമായിരുന്നു രേഖകളുണ്ടായിരുന്നത്. അമ്മയില്‍ നിന്നും കൈമാറി വന്ന കട 20 വര്‍ഷത്തോളമായി പ്രതി നടത്തിവരികയായിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW