പാരിസ് ഒളിംപിക്‌സ് തുഴച്ചില്‍ മത്സരത്തില്‍ അയര്‍ലണ്ടിന് വെങ്കലം. Men’s Double Sculls-ല്‍ അയര്‍ലണ്ടിന്റെ Rowers Philip Doyle, Daire Lynch എന്നിവരുടെ രണ്ടംഗ ടീമാണ് രാജ്യത്തിനായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. മത്സരത്തില്‍ റൊമാനിയ സ്വര്‍ണ്ണവും, നെതര്‍ലണ്ട്‌സ് വെള്ളിയും നേടി.
ഒളിംപിക്‌സ് ചരിത്രത്തില്‍ തുഴച്ചിലിലെ അയര്‍ലണ്ടിന്റെ നാലാമത്തെ മെഡലാണിത്. ഇതോടെ പാരിസ് ഒളിംപിക്‌സില്‍ അയര്‍ലണ്ട് ഒരു സ്വര്‍ണ്ണവും, രണ്ട് വെങ്കലവുമടക്കം മൂന്ന് മെഡലുകളോടെ 22-ആം സ്ഥാനത്താണ്.
അതേസമയം പാരിസില്‍ മൂന്ന് വെങ്കല മെഡലുകളാണ് ഇതുവരെ ഇന്ത്യ നേടിയത്. നിലവില്‍ 44-ആം സ്ഥാനത്താണ് രാജ്യം.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW