പ്രധാനമന്ത്രി മീഹോള്‍ മാർട്ടിൻ ഇന്ന് ഉക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. നേരത്തെ ബെൽഫാസ്റ്റിലെ രാഷ്ട്രീയ നേതാക്കളുമായി നടത്താനിരുന്ന സന്ദർശനം അദ്ദേഹം ഷെഡ്യൂൾ മാറ്റം ചൂണ്ടിക്കാട്ടി റദ്ദാക്കിയിരുന്നു.
വാഷിംഗ്ടണിലേക്കുള്ള യാത്രക്കിടയില്‍ ഷാനന്‍ എയര്‍പോര്‍ട്ടില്‍ ഇന്ധനം നിറയ്ക്കുന്നതിനായി സെലൻസ്കി താത്കാലികമായി തങ്ങാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടയിലായിരിക്കും കൂടികാഴ്ച. അതിനുശേഷം അദ്ദേഹം അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments