ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ഫിലിം ആൻഡ് ട്രെൻസിൻ്റെ അയർലണ്ടിലെ ആദ്യത്തെ ഷോർട്ട് ഫിലിം “വിഷുദ്ധ ബെന്നി” റീലീസ് ചെയ്തു

അയർലണ്ടിൽ നിന്നും തിരഞ്ഞെടുത്ത അഭിനേതാക്കളെ അണിനിരത്തിക്കൊണ്ട് പുറത്തിറക്കിയ “വിഷുദ്ധ ബെന്നി” എന്ന ഷോർട്ട് ഫിലിം മികച്ച അഭിപ്രായം നേടി മുന്നേറുന്നു.
ഹാസ്യത്തിൻ്റെ ട്രാക്കിലൂടെ പറയുന്ന ഈ ഷോർട്ട് ഫിലിമിൽ, ബെന്നിയുടെയും ഭാര്യ ആൻസിയുടെയും വീട്ടിൽ ഒരു പരമ്പരാഗത ആഘോഷം ആസൂത്രണം ചെയ്യുന്നു. മനോഹരമായ ഒരു ഉത്സവ മൂഡിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ അവരുടെ സമാധാനപരമായ ദിവസത്തെ ഒരു റോളർകോസ്റ്ററാക്കി മാറ്റുന്നു. പൂർണ്ണമായും അയർലണ്ടിൽ ചിത്രീകരിച്ച ഈ ഷോർട്ട് ഫിലിമിൻ്റെ പോസ്റ്റ് പ്രോഡക്ഷൻ ജോലികൾ പൂർത്തിയാക്കിയിരിക്കുന്നത് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്.

നിർമ്മാണം- ഫിലിംസ് ആൻഡ് ട്രെൻസ്, പ്രിൻസ് ജോസഫ് അങ്കമാലി, ക്രിയേറ്റീവ് ഹെഡ് – ജേക്കബ് ലിജിൽ, ഡിഒപി – ജിസൻ എബ്രഹാം (പികെ എഡിറ്റ്സ്), എഡിറ്റർ – അനന്ദു സജീവൻ, സംഗീതവും പശ്ചാത്തല സംഗീതവും – സൗരവ് സുരേഷ്, സൗണ്ട് ഡിസൈനും മിക്സും – അനൂപ് അനിൽകുമാർ, ഡിഐ- ബിലാൽ റഷീദ്, അസിസ്റ്റൻ്റ് ഛായാഗ്രാഹകൻ – സുനിൽ തോമസ് (സ്ലൈഗോ), അസിസ്റ്റൻ്റ് ഡയറക്ടർമാർ- അഖിൽ പി ആർ, ഷിജിൽ സുരേന്ദ്രൻ, സ്നേഹ മറിയാട്ട് ജോർജ്, സൗണ്ട് എഞ്ചിനീയർമാർ – ഷാബു പോൾ, സുനിൽ തോമസ്, ഡബ്ബിംഗ് സ്റ്റുഡിയോ- ഗ്രേസ് ഓഡിയോസ്, സുനിൽസ് ഫോട്ടോഗ്രാഫി സ്ലൈഗോ, പബ്ലിസിറ്റി ഡിസൈൻ:മിഥുൻ രാജ്.

അഭിനയിച്ചിരിക്കുന്നത് പ്രിൻസ് ജോസഫ് അങ്കമാലി, ഷൈനി ജോണി, വിഷ്ണു എൻ നായർ, പോൾ വർഗീസ്, ജനേഷ് സുശീലൻ, അലീഷ ജോ, മിന്നു മരിയ യോയകീം, സ്റ്റെഫി ജിഷ്ണു, ഹണി സ്കറിയ, ഷെറിൻ മറിയം യോഹന്നാൻ, നിതിൻ സാജു.

യൂട്യൂബിൽ ‘വിഷുദ്ധ ബെന്നി’ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://youtu.be/2Ch1Tkao8v8?feature=shared

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW