ഫെബ്രുവരി ബാങ്ക് അവധി പ്രമാണിച്ച് ചില സാമൂഹിക ക്ഷേമ ഗുണഭോക്താക്കൾക്ക് അടുത്ത ദിവസങ്ങളിൽ പേയ്മെന്റുകൾ നേരത്തേ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
St Brigid’s Day പ്രമാണിച്ച് ഫെബ്രുവരി 3-ാം തീയതി, തിങ്കളാഴ്ച, ബാങ്കുകളും പോസ്റ്റ് ഓഫീസുകളും അവധി ആയതിനാല്‍, സാധാരണ തിങ്കളാഴ്ചകളിൽ നൽകപ്പെടുന്ന സാമൂഹ്യ ക്ഷേമ പേയ്മെന്റുകൾ ജനുവരി 31-ആം തീയതി വെള്ളിയാഴ്ച അല്ലെങ്കിൽ ഫെബ്രുവരി 1-ാം തീയതി ശനിയാഴ്ച ലഭ്യമാക്കും. ചൈൽഡ് ബെനഫിറ്റ് (Child Benefit) പേയ്മെന്റുകൾ, സാധാരണ ചൊവ്വാഴ്ചകൾ നൽകുന്നവ, ഈ ക്രമീകരണത്തിലൂടെ നേരത്തേ ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വാരാന്ത്യത്തിന് ശേഷം അനുവദിക്കുന്ന മറ്റ് സമൂഹ ക്ഷേമ പേയ്മെന്റുകൾ സാധാരണ ക്രമത്തിൽ തന്നെ വിതരണം ചെയ്യും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments