മറ്റുള്ളവർക്ക് വേണ്ടി ഡ്രൈവിങ് തിയറി ടെസ്റ്റ് എഴുതി; അയർലണ്ടിൽ അറസ്റ്റിൽ

By Rose Malayalam Desk

അയര്‍ലണ്ടില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഡ്രൈവിങ് തിയറി ടെസ്റ്റ് എഴുതിയയാള്‍ അറസ്റ്റില്‍. മറ്റ് അപേക്ഷകരുടെ പേരില്‍ ടെസ്റ്റ് എഴുതി അവര്‍ക്ക് ലേണര്‍ ലൈസന്‍സ് എടുത്തുകൊടുക്കുകയായിരുന്നു ഇയാള്‍. അനധികൃതമായി ലൈസന്‍സുകള്‍ എടുക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ Garda National Economic Crime Bureau, 2021-ല്‍ ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് 26-കാരനായ Andre Contagariu എന്നയാളെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്.

2018-2021 കാലഘട്ടത്തിനിടെ ഒന്നോ, അതിലധികമോ പേര്‍ക്ക് ഇത്തരത്തില്‍ പകരക്കാരനായി ഇയാള്‍ പരീക്ഷയെഴുതിയതായാണ് കേസ്. Dublin District Court-ല്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡില്‍ വിട്ടു. ജൂലൈ 3-ന് Cloverhill District Court-ല്‍ കേസ് വീണ്ടും പരിഗണിക്കും.

കേസുമായി ബന്ധപ്പെട്ട് ഒരു പുരുഷനെയും, സ്ത്രീയെയും നേരത്തെ തടവിന് ശിക്ഷിച്ചിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW