ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും Co Cavan-ലെ പാലം ഭാഗികമായി തകര്‍ന്നു. Mullaghboy Bridge-ന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. Gowlan – Glangevlin റോഡിലാണ് ഈ പാലം.
പാലം പുതുക്കിപ്പണിയുന്നതിനായി സെപ്റ്റംബര്‍ 26 വരെ L1012-0 Gowlan റോഡ് അടച്ചിടുന്നതായി കൗണ്ടി കൗണ്‍സില്‍ അറിയിച്ചു. അതുവരെ യാത്രക്കാര്‍ മറ്റ് റൂട്ടുകള്‍ ഉപയോഗിക്കണമെന്നും, അതിനാവശ്യമായ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും കൗണ്‍സില്‍ അറിയിച്ചു (https://shorturl.at/heOZf).
പാലം തകര്‍ന്നത് വെള്ളപ്പൊക്കം കാരണമാണെങ്കിലും ഈയിടെയായി സമീപത്തെ മണ്ണെടുപ്പിനെത്തിയ വലിയ വാഹനങ്ങള്‍ ഈ പാലമുപയോഗിക്കുന്നത് അതിന് ബലക്ഷയം വരുത്തിയതായി West Cavan കൗണ്‍സിലറായ John Paul Feeley പറഞ്ഞു. ഞായറാഴ്ചയുണ്ടായ അതിശക്തമായ മഴ പ്രദേശത്തെ പല റോഡുകളും കേടാകാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW