മാർപ്പാപ്പയ്ക്ക് സൗജന്യമായി അനുശോചനാ കാർഡുകൾ അയയ്ക്കാൻ സൗകര്യമൊരുക്കി An Post

By Rose Malayalam Desk

തിങ്കളാഴ്ച കാലംചെയ്ത ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് സൗജന്യമായി അനുശോചന കാര്‍ഡുകളയയ്ക്കാന്‍ സൗകര്യമൊരുക്കി അയര്‍ലണ്ടിലെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റായ An Post. ശനിയാഴ്ചയാണ് പോപ്പിന്റെ സംസ്‌കാരം നടക്കുക. ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന St Peter’s Square-ല്‍ നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാനായി എത്തുന്നത്.

അയര്‍ലണ്ടില്‍ നിന്നും മാര്‍പ്പാപ്പയ്ക്ക് ഉപചാരമര്‍പ്പിക്കാനാഗ്രഹിക്കുന്നവര്‍ക്ക് സൗജന്യമായി കാര്‍ഡ് പോസ്റ്റ് ചെയ്യാമെന്ന് An Post അറിയിച്ചു.
‘Cards to the Vatican, PO Box 13812, FREEPOST, Dublin 1’ എന്ന പോസ്റ്റ് ബോക്‌സിലേയ്ക്ക് കാര്‍ഡുകള്‍ പോസ്റ്റ് ചെയ്താല്‍ An Post അവ സൗജന്യമായി വത്തിക്കാനിലെത്തിക്കും. മെയ് 14 വരെ ഇത്തരത്തില്‍ കാര്‍ഡുകള്‍ അയയ്ക്കാം. ശേഷം ഒറ്റ ബാച്ചായി കാര്‍ഡുകള്‍ വത്തിക്കാനില്‍ എത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

St Mary’s Pro-Cathedral in Dublin, Galway Cathedral, Apparition Chapel in Knock, St Patrick’s Cathedral Armagh എന്നിവിടങ്ങളില്‍ അനുശോചനാ പുസ്തകങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments