മൊണാഗനിലെ വീട്ടിൽ മൃതദേഹം കണ്ടെത്തിയ സംഭവം: ഒരാൾ അറസ്റ്റിൽ

By Rose Malayalam Desk

കൗണ്ടി മൊണാഗനിലെ വീട്ടില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുരുഷന്‍ അറസ്റ്റില്‍. ജൂണ്‍ 1-നായിരുന്നു Clones-ലെ The Diamond-ലുള്ള വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ അന്വേഷണം നടത്തിവരുന്ന ഗാര്‍ഡ 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളുള്ളവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW