കൊള്ള, മോഷണം, പിടിച്ചുപറി എന്നിവ തടയുക ലക്ഷ്യമിട്ട് ഗാര്‍ഡ DMR North Division നടത്തിവരുന്ന Operation Táirge-ന്റെ ഭാഗമായി നോര്‍ത്ത് ഡബ്ലിന്‍ പ്രദേശത്ത് നിന്നും 47 പേരെ അറസ്റ്റ് ചെയ്തു. ഇവരെ കുറ്റം ചുമത്തിയ ശേഷം ബുധനാഴ്ച രാവിലെ 10.30-ന് Criminal Courts of Justice 1, 4 എന്നിവിടങ്ങളിലും, Balbriggan District Court-ലും ഹാജരാക്കി.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നറിയിച്ച Dublin Metropolitan Region (DMR) അസിസ്റ്റന്റ് കമ്മീഷണര്‍ Paul Cleary, സംഘടിതമായി മോഷണം നടത്തുന്നവരെ പിടികൂടി നീതിപീഠത്തിന് മുന്നിലെത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് വ്യക്തമാക്കി. വ്യാപാരസ്ഥാപനങ്ങളെയും, ജീവനക്കാരെയും കുറ്റകൃത്യങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ തീവ്രപരിശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW