മോഷണം പോയ മോട്ടോർസൈക്കിൾ ഇടിച്ച് ഗാർഡയ്ക്ക് പരിക്ക്

By Rose Malayalam Desk

മോഷണം പോയ മോട്ടോര്‍സൈക്കിളിടിച്ച് ഗാര്‍ഡയ്ക്ക് പരിക്ക്. ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ ബുധനാഴ്ച വൈകിട്ട് 5.45-ഓടെയാണ് സംഭവം. ഒരു പെട്രോള്‍ സ്‌റ്റേഷനില്‍ നിന്നും North Road-ലേയ്ക്ക് പോകുകയായിരുന്ന മോട്ടോര്‍സൈക്കിളാണ് ഗാര്‍ഡ ഉദ്യോഗസ്ഥനെ ഇടിച്ചത്.

അപകടത്തില്‍ കാലിന് സാരമായി പരിക്കേറ്റ ഗാര്‍ഡയെ Mater Hospital-ല്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments