കൗണ്ടി വിക്ക്ലോയിൽ മോഷണവും, കൊള്ളയും നടത്തുന്നവരെ ലക്ഷ്യമിട്ട് ഗാർഡ നടത്തിയ ഓപ്പറേഷനിൽ അഞ്ച് പേർ പിടിയിൽ. വെള്ളിയാഴ്ച നടത്തിയ ഓപ്പറേഷനിൽ Detective Unit, Roads Policing Unit, Garda Armed Support Unit, Air Support Unit during എന്നിവരും ഗാർഡയ്ക്ക് സഹായം നൽകി. 13 ഇടങ്ങളിൽ ആയാണ് പരിശോധനകൾ നടന്നത്.
സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ ആയി. ഒപ്പം ഒരു കൃത്രിമ തോക്കും പിടിച്ചെടുത്തു.
ഇതോടൊപ്പം തന്നെ വെള്ളിയാഴ്ച നടന്ന ഓപ്പറേഷനിൽ വിവിധ കുറ്റകൃത്യങ്ങളുടെ ഭാഗമായി വാറന്റ് നൽകിയിട്ടും കോടതിയിൽ ഹാജരാകാൻ വിസമ്മതിച്ച 12 പേരെയും അറസ്റ്റ് ചെയ്തു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments