യൂറോമില്യൺസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 250 മില്യൺ യൂറോ ലഭിച്ചത് Munster-ൽ എടുത്ത ടിക്കറ്റിന്

By Rose Malayalam Desk

യൂറോമില്യണ്‍സ് ജാക്ക്‌പോട്ടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 250 മില്യണ്‍ യൂറോ ലഭിച്ചത് Munster പ്രദേശത്ത് നിന്നുമെടുത്ത ടിക്കറ്റിനെന്ന് The National Lottery. ചൊവ്വാഴ്ച രാത്രി നറുക്കെടുത്ത 13, 22, 23, 44, 49 എന്നിവ നമ്പറുകളും, 3, 5 എന്നിവ ലക്കി സ്റ്റാര്‍ നമ്പറുകളുമായ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

2019 ഫെബ്രുവരിയില്‍ കൗണ്ടി ഡബ്ലിനിലെ The Naul-ല്‍ വിറ്റ ടിക്കറ്റിന് 175 മില്യണ്‍ സമ്മാനം ലഭിച്ചതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.

250 മില്യണ്‍ ജാക്ക്‌പോട്ട് ലഭിച്ച ഭാഗ്യശാലിക്ക് പുറമെ ചൊവ്വാഴ്ചത്തെ EuroMillions Plus നറുക്കെടുപ്പില്‍ കൗണ്ടി വിക്ക്‌ലോയിലെ ഒരാള്‍ക്ക് 500,000 യൂറോ സമ്മാനവും ലഭിച്ചിട്ടുണ്ട്. 11, 19, 30, 39, 50 എന്നിവയാണ് സമ്മാനാര്‍ഹമായ നമ്പറുകള്‍.

വിജയികള്‍ ടിക്കറ്റിലെ നമ്പറുകള്‍ ഒത്തുനോക്കണമെന്നും, നറുക്കെടുത്ത് 90 ദിവസത്തിനകം സമ്മാനം ക്ലെയിം ചെയ്യണമെന്നും The National Lottery അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW