ലിമറിക്കിലെ വീട്ടിൽ തീപിടിത്തം; ഒരു മരണം

By Rose Malayalam Desk

കൗണ്ടി ലിമറിക്കിലെ Castletroy-യില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. Kilmurry Village-യിലെ University of Limerick-ന്റെ ഓണ്‍ ക്യാംപസ് സ്റ്റുഡന്റ് അക്കോമഡേഷന്‍ സൈറ്റുകളിലൊന്നിലെ വീട്ടിലാണ് വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ തീപിടിത്തമുണ്ടായത്. 80-ലേറെ പ്രായമുള്ളയാളാണ് സംഭവത്തില്‍ മരിച്ചത്. ഇദ്ദേഹം ഇവിടെ അദ്ധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു.

അഞ്ച് മണിക്കൂറോളം നീണ്ട ശ്രമത്തിലാണ് അഗ്നിരക്ഷാസേന തീയണച്ചത്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW