ലിമറിക്കിൽ വ്യാപാര സ്ഥാപനത്തിന് നേരെ ഫയർ ബോംബ് ആക്രമണം

By Rose Malayalam Desk

ലിമറിക്കിലെ വ്യാപാരസ്ഥാപനത്തിന് നേരെ ഫയര്‍ ബോംബ് എറിഞ്ഞു. Old Cork Road-ലെ Inver filling station-ന് അകത്ത് പ്രവര്‍ത്തിക്കുന്ന Spar shop-ന് നേരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ 3.30-ഓടെ ഫയര്‍ ബോംബ് എറിഞ്ഞത്.

ഫയര്‍ സര്‍വീസ് എത്തിയാണ് തീയണച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ആക്രമണം നടക്കുന്ന സമയം സമീപപ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല.

സംഭവസ്ഥലം സീല്‍ ചെയ്തതായും അന്വേഷണമാരംഭിച്ചതായും ഗാര്‍ഡ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം നടക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments