ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ പാസ്പോർട്ട് അയർലണ്ടിന്റേത്

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ മൂന്നാം സ്ഥാനം ഐറിഷ് പാസ്‌പോര്‍ട്ടിന്. വിസ ഇല്ലാതെ 192 രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാന്‍ ഐറിഷ് പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് സാധിക്കും.

Henely’s Passport Index (https://www.henleyglobal.com/passport-index/ranking) ആണ് ലോകത്തെ വിവിധ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് റാങ്കിങ് നടത്തിവരുന്നത്. പാസ്‌പോര്‍ട്ടുകളുപയോഗിച്ച് വിസ ഇല്ലാതെ അല്ലെങ്കില്‍ വിസ ഓണ്‍ അറൈവല്‍ രീതിയില്‍ എത്ര രാജ്യങ്ങള്‍ സന്ദര്‍ശിക്കാം എന്നത് കണക്കാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.

പട്ടികയില്‍ ജപ്പാന്‍, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്ത്. നേരത്തെ വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ ഈ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് 194 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം.

193 രാജ്യങ്ങള്‍ ഇത്തരത്തില്‍ സന്ദര്‍ശിക്കാവുന്ന ഫിന്‍ലന്‍ഡ്, സൗത്ത് കൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്.

അയര്‍ലണ്ടിനൊപ്പം ഓസ്ട്രിയ, ഡെന്മാര്‍ക്ക്, നെതര്‍ലണ്ട്‌സ് എന്നീ രാജ്യങ്ങളും മൂന്നാം സ്ഥാനം പങ്കിടുന്നുണ്ട്.

പട്ടികയില്‍ 80-ആം സ്ഥാനത്താണ് ഇന്ത്യ (വിസ ഫ്രീ ആയി 62 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം).

പട്ടികയില്‍ ഏറ്റവും അവസാനം (104) അഫ്ഗാനിസ്ഥാനാണ്. 28 രാജ്യങ്ങള്‍ മാത്രമാണ് വിസ ഇല്ലാതെ അഫ്ഗാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സന്ദര്‍ശിക്കാവുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW