ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന ഖ്യാതി അയർലണ്ടിന്

By Rose Malayalam Desk

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന ഖ്യാതി ഇനി ഐറിഷ് പാസ്‌പോര്‍ട്ടിന്. The Nomad Passport Index പുറത്തുവിട്ട 2025 പട്ടിക പ്രകാരമാണ് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പിന്തള്ളി അയര്‍ലണ്ട് അഭിമാനകരമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പട്ടികയില്‍ സ്വിറ്റ്‌സര്‍ലണ്ട് രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഗ്രീസ് മൂന്നാമതും, പോര്‍ച്ചുഗല്‍ നാലാമതുമെത്തി.

വര്‍ഷാവര്‍ഷം പുറത്തുവിടുന്ന പട്ടികയില്‍ ഇതാദ്യമായാണ് അയര്‍ലണ്ട് ഒറ്റയ്ക്ക് ഒന്നാം സ്ഥാനം നേടുന്നത്. 2020-ല്‍ ലക്‌സംബര്‍ഗ്, സ്വീഡന്‍ എന്നിവയുമായി അയര്‍ലണ്ട് ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു.

വിസാ ഫ്രീ യാത്ര, ടാക്‌സേഷന്‍, ആഗോളമായി രാജ്യത്തിനുള്ള പ്രതിച്ഛായ, ഇരട്ട പൗരത്വത്തിനുള്ള സൗകര്യം, വ്യക്തിസ്വാതന്ത്ര്യം മുതലായവ മാനദണ്ഡങ്ങളാക്കി തയ്യാറാക്കിയ പട്ടികയില്‍ ആകെ 109.00 പോയിന്റാണ് അയര്‍ലണ്ട് നേടിയത്. പട്ടികയില്‍ ആദ്യ ഒമ്പത് സ്ഥാനക്കാരും യൂറോപ്യന്‍ രാജ്യങ്ങളാണ്. യുഎസ്എ പട്ടികയില്‍ 45-ആം സ്ഥാനത്തും.

പൂർണ്ണ പട്ടിക: https://nomadcapitalist.com/nomad-passport-index/

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments