കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ Rosslare Europort വഴി ലോറിക്കുള്ളില്‍ ഒളിച്ചിരുന്ന് അയര്‍ലണ്ടിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് പോര്‍ട്ടിലെത്തിയ ഒരു ലോറിക്കുള്ളില്‍ രണ്ട് പുരുഷന്മാരെ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇമിഗ്രേഷന്‍ ചെക്കിങ്ങിനിടെയായിരുന്നു സംഭവം. ഇരുവരെയും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതായി അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ ലോറിയുടെ ഡ്രൈവറായ ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments