വാട്ടർഫോർഡിൽ ബസും ഇ-സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം

By Rose Malayalam Desk

വാട്ടര്‍ഫോര്‍ഡില്‍ ബസും ഇ-സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കൗമാരക്കാര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 1 മണിയോടെ വാട്ടര്‍ഫോര്‍ഡ് സിറ്റിയിലെ R680 കോര്‍ക്ക് റോഡില്‍ വച്ചായിരുന്നു അപകടം. 15, 17 പ്രായക്കാരായ ആണ്‍കുട്ടികളാണ് മരിച്ചത്.

ഒരാള്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചപ്പോള്‍ മറ്റേയാള്‍ വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരിച്ചത്.

അപകടസമയം ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടമുണ്ടായത് എങ്ങനെയെന്ന് സാങ്കേതികപരിശോധന നടത്തുന്നുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW