ശക്തമായ മൂടൽമഞ്ഞ്: അയർലണ്ടിലെ വിവിധ കൗണ്ടികളിൽ യെല്ലോ വാണിങ്

By Rose Malayalam Desk

ശക്തമായ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് അയര്‍ലണ്ടിലെ മിക്ക കൗണ്ടികളിലും യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. Leinster, Cavan, |Monaghan എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ 9 മണി വരെയാണ് വാണിങ്. റോഡിലെ കാഴ്ച കുറവാകും എന്നതിനാല്‍ ഡ്രൈവര്‍മാര്‍ അതീവ ജാഗ്രത പാലിക്കുക.

തെക്ക്, കിഴക്കന്‍ തീരങ്ങളില്‍ കുറച്ചധികം സമയം മൂടല്‍മഞ്ഞ് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ശേഷം നല്ല വെയില്‍ ലഭിക്കും. 21 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില ഉയരുകയും ചെയ്യും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW