ഷാനണ്‍ എയര്‍പോര്‍ട്ടില്‍ 3 മില്യണ്‍ യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടി റവന്യൂ. ഇന്ന് നടത്തിയ പതിവ് പരിശോധനയിലാണ് കാനഡയില്‍ നിന്നും കൊണ്ടുവരികയായിരുന്ന 149 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. കൗണ്ടി ക്ലെയറിലെ ഒരു അഡ്രസിലേയ്ക്കായിരുന്നു പാഴ്‌സല്‍.
സംഘടിത കുറ്റവാളികള്‍ മയക്കുമരുന്ന് കടത്തുന്നത് തടയുക ലക്ഷ്യമിട്ട് നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തിയതെന്ന് റവന്യൂ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments