ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

‘സഖാവ് പിണറായി വിജയന് വിജയം ആശംസിക്കുന്നു’: കമൽ ഹാസൻ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പൂർണ്ണ പിന്തുണയും വിജയാശംസകളുമായി തെന്നിന്ത്യൻ താരം കമൽ ഹാസൻ. തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലൂടെയാണ് കമൽ ഹാസൻ പിണറായി വിജയനും കേരളത്തിനും വേണ്ടി ആശംസകൾ നേർന്നത്. നമുക്ക് ശരിയായ തീരുമാനം എടുക്കാമെന്നും പിണറായി വിജയൻ വിജയിക്കുന്നതിലൂടെ കേരളം കൂടിയാണ് വിജയിക്കാൻ പോകുന്നതെന്നും അദ്ദേഹം തന്റെ കുറിപ്പിൽ വ്യക്തമാക്കി.

ചില ആളുകൾ തന്നെയൊരു പുറംനാട്ടുകാരനായി കാണാൻ ശ്രമിച്ചേക്കാമെങ്കിലും വൈകാരികമായി താൻ കേരളത്തോട് വളരെയധികം ചേർന്നുനിൽക്കുന്ന ഒരാളാണെന്ന് കമൽ ഹാസൻ ഓർമ്മിപ്പിച്ചു. കേരളം തന്റേത് കൂടിയാണെന്ന ബോധ്യം തനിക്കുണ്ടെന്നും അതുകൊണ്ട് തന്നെ കഴിഞ്ഞ ഒരു ദശാബ്ദക്കാലം സംസ്ഥാനത്തുണ്ടായ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാൻ കേരളത്തിലെ ജനങ്ങളോട് താൻ അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി താൻ പിണറായി വിജയന് ഒപ്പമാണെന്നും അദ്ദേഹത്തിന്റെ വിജയം ആഗ്രഹിക്കുന്നുവെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയനുമായി ദീർഘകാലത്തെ ആത്മബന്ധമുള്ള വ്യക്തിയാണ് കമൽ ഹാസൻ. മുൻപ് പലതവണ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ അദ്ദേഹം അതിഥിയായി എത്തിയിട്ടുണ്ട്. രാഷ്ട്രീയത്തിനപ്പുറമുള്ള ഈ സൗഹൃദമാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് വേളയിൽ പരസ്യമായ പിന്തുണയായി മാറിയിരിക്കുന്നത്.

അതേസമയം തന്റെ മണ്ഡലമായ ധർമ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി കണ്ണൂരിൽ ഇന്ന് വൈകുന്നേരം വിപുലമായ റോഡ് ഷോ സംഘടിപ്പിക്കുന്നുണ്ട്. വൈകിട്ട് മൂന്നര മണിക്ക് മട്ടന്നൂർ വിമാനത്താവളം മുതൽ പിണറായി വരെ നീളുന്ന റോഡ് ഷോയിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നതിന് ശേഷം ആദ്യമായാണ് അദ്ദേഹം മണ്ഡലത്തിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയും ഇന്നത്തെ പരിപാടിക്കുണ്ട്. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കുകളിലേക്ക് മുഖ്യമന്ത്രി കടക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW