സമ്മർ ടൈം ആരംഭിക്കുന്നു; അയർലണ്ടിലെ ക്ലോക്കുകൾ ഞായറാഴ്ച പുലർച്ചെ മുതൽ ഒരു മണിക്കൂർ മുന്നോട്ട്

By Rose Malayalam Desk

Irish Summer Time (IST) പ്രമാണിച്ച് അയര്‍ലണ്ടില്‍ ഞായറാഴ്ച (മാര്‍ച്ച് 30) പുലര്‍ച്ചെ 1 മണിക്ക് ക്ലോക്കിലെ സമയം ഒരു മണിക്കൂര്‍ മുന്നോട്ട്. ഇതോടെ വരുന്ന ആഴ്ചകളില്‍ രാജ്യത്ത് പകലിന് ദൈര്‍ഘ്യം കൂടും.

എല്ലാ മാര്‍ച്ച് മാസത്തിലെയും അവസാന ഞായറാഴ്ചയാണ് അയര്‍ലണ്ടില്‍ IST പ്രകാരം ക്ലോക്കിലെ സമയം ഒരു മണിക്കൂര്‍ മുന്നോട്ട് നീക്കുന്നത്. Daylight Saving Time (DST) എന്നും ഇത് അറിയപ്പെടുന്നു. ഒക്ടോബറിലെ അവസാന ഞായര്‍ വരെ രാജ്യം ഈ സമയമാണ് ഇനി പിന്തുടരുക. ശേഷം അന്നേ ദിവസം ക്ലോക്കിലെ സമയം ഒരു മണിക്കൂര്‍ പിന്നോട്ടാക്കി വയ്ക്കും.

ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങളില്‍ സമയം ഒരു മണിക്കൂര്‍ മുന്നോട്ടാകുന്നത് ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്യപ്പെടുന്നതാണ്.

സമ്മര്‍ ടൈമും ആരോഗ്യവും

സമ്മര്‍ ടൈം ആരംഭിക്കുന്നതോടെ ചിലരുടെയെങ്കിലും ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിച്ചേക്കാം എന്ന് ആശങ്കയുണ്ട്. തുടര്‍ച്ചയായി തുടര്‍ന്നുപോരുന്ന സമയത്തിലെ ഈ വ്യത്യാസം പൊണ്ണത്തടി, പ്രമേഹം മുതലായ രോഗങ്ങളുള്ളവരില്‍ രോഗം വഷളാകാന്‍ കാരണമായേക്കാം. ജോലി സ്ഥലത്തെ ഷിഫ്റ്റ് മാറ്റം അതിനൊരു കാരണമാണ്. പെട്ടെന്നുള്ള സമയമാറ്റം കാരണം ഉറക്കം ശരിയാകാത്തതും പ്രശ്‌നമാകാം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments