സ്റ്റോം അയോവിൻ: അയര്‍ലന്‍ഡിലെ മിക്ക കൌണ്ടികളിലും നാളെ യെല്ലോ അലേര്‍ട്ട്

By Rose Malayalam Desk

അയോവിൻ കൊടുങ്കാറ്റിനെ തുടര്‍ന്ന് ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് Met Éireann  മുന്നറിയിപ്പ് നൽകി. നാളെ അയര്‍ലന്‍ഡിലെ മിക്ക കൌണ്ടികളിലും സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു.

മുണ്‍സ്റ്റെർ പ്രവിശ്യയും ഡബ്ലിൻ, കാർലോ, കിൽകെന്നി, വിക്ലോ, വെക്സ്ഫോർഡ്, മയോ, സ്ലൈഗോ എന്നീ കൌണ്ടികളില്‍ ഞായറാഴ്ച രാവിലെ 6.00 മുതൽ വൈകിട്ട് 6.00 വരെ യെല്ലോ വിന്‍ഡ് മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും.

കോർക്ക്, കെറി, വാട്ടർഫോർഡ് ജില്ലകളിലും ഞായറാഴ്ച രാത്രി 11.00 മണി മുതൽ തിങ്കളാഴ്ച രാവിലെ 6.00 മണി വരെ കാറ്റ് മുന്നറിയിപ്പ് നിലവിൽ വരും.

ഈ കാറ്റ് ദുർബലമായ കെട്ടിടങ്ങള്‍ക്കും, വൃക്ഷങ്ങള്‍ക്കും കൂടുതൽ നാശം വിതയ്ക്കാനും അപകടകരമായ യാത്രാ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും സാധ്യതയുള്ളതായി Met Éireann മുന്നറിയിപ്പ് നൽകി.

അതിനിടെ, കാർലോ, കിൽകെന്നി, വിക്ലോ, കോർക്ക്, കെറി, ടിപ്പററി, വാട്ടർഫോർഡ് ജില്ലകളിൽ നാളെ രാവിലെ 5.00 മുതൽ വൈകിട്ട് 5.00 വരെ മഴ മുന്നറിയിപ്പ് നിലവിൽ വരും. ഈ പ്രദേശങ്ങളില്‍ ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും Met Éireann അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments