ഈസ്റ്റര്‍ ഹോളിഡേയുമായി ബന്ധപ്പെട്ട് ഗാര്‍ഡ നടത്തിയ ആറ് ദിന പ്രത്യേക റോഡ് പരിശോധനയില്‍ അമിതവേഗതയ്ക്ക് പിടിയിലായത് 4,000-ലധികം പേര്‍. 175 പേര്‍ ലഹരി ഉപയോഗിച്ച് ഡ്രൈവ് ചെയ്തതിനും ഈ ദിവസങ്ങളില്‍ പിടിയിലായി.
ഏപ്രില്‍ 2 വ്യാഴാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച പരിശോധനകള്‍, ഏപ്രില്‍ 7 ചൊവ്വാഴ്ച രാവിലെ 7 മണിക്കാണ് അവസാനിച്ചത്.
അമിതവേഗതയ്ക്ക് പിടിക്കപ്പെട്ടവരില്‍ ഡബ്ലിന്‍ 3-യിലെ Donnycarney-യിലുള്ള Malahide Road-ലെ 50 കി.മീ വേഗപരിധിയുള്ളിടത്ത് 103 കി.മീ വേഗതയില്‍ ചീറിപ്പാഞ്ഞയാളും, Co Tipperary-യില്‍ Cahir-ലുള്ള Cashel Road-ലെ 50 കി.മീ പരിധിയുള്ളിടത്ത് 138 കി.മീ വേഗത്തില്‍ പറന്നയാളും പെടുന്നു.
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ഡ്രൈവര്‍മാര്‍ക്ക് ഈ ദിവസങ്ങളില്‍ 290 ഫിക്‌സഡ് ചാര്‍ജ്ജ് നോട്ടീസുകളും, സീറ്റ് ബെല്‍റ്റ് ഇടാത്തതിന് 95 ഫിക്‌സഡ് ചാര്‍ജ്ജ് നോട്ടീസുകളും നല്‍കിയതായും ഗാര്‍ഡ അറിയിച്ചു.
അനുവദനീയ വേഗത്തില്‍ മാത്രമേ വാഹനമോടിക്കാവൂ എന്നും, ലഹരി ഉപയോഗിച്ച് ഒരു കാരണവശാലും വാഹനമോടിക്കരുത് എന്നും ഈ കണക്കുകള്‍ പുറത്തുവിട്ടുകൊണ്ട് ഗാര്‍ഡ വീണ്ടും അഭ്യര്‍ത്ഥിച്ചു. സീറ്റ് ബെല്‍റ്റ് എപ്പോഴും ധരിക്കണമെന്നും, ശ്രദ്ധ മാറുമെന്നതിനാല്‍ ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിക്കരുത് എന്നും ഗാര്‍ഡ വക്താവ് കൂട്ടിച്ചേര്‍ത്തു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments