ഗാർഡയുടെ റോഡ് സുരക്ഷാ പരിശോധന കർശനം: 72 മണിക്കൂറിനിടെ അമിതവേഗത്തിന് പിടിയിലായത് 2,550 പേർ
അയർലണ്ടിൽ സെന്റ് പാട്രിക്സ് ഡേ – ബാങ്ക് ഹോളിഡേ വീക്കെൻഡിനോട് അനുബന്ധിച്ചുള്ള ഗാർഡയുടെ റോഡ് സുരക്ഷാ പരിശോധന കർശനമായി തുടരുന്നു. പരിശോധനകൾക്കിടെ കൗണ്ടി Monaghan-ലെ Doohamlet- ലുള്ള R183 റോഡിൽ 50 km/h വേഗത നിശ്ചയിച്ചിട്ടുള്ള മേഖലയിൽ 112 km/h വേഗതയിൽ കാറോടിച്ചു പോയ ഡ്രൈവറെ പോലീസ് പിടികൂടി. ഈ പരിശോധനയുടെ ആദ്യ 72 മണിക്കൂറിനുള്ളിൽ മാത്രം റോഡപകടങ്ങളിൽ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടതോടെ ഈ വർഷം അയർലണ്ടിലെ റോഡുകളിൽ മരിച്ചവരുടെ ആകെ എണ്ണം 36 ആയി … Read more



