അയർലണ്ടിൽ വമ്പൻ മയക്കുമരുന്ന് വേട്ട; രണ്ട് കൗണ്ടികളിൽ നിന്നായി പിടിച്ചെടുത്തത് 8 ദശലക്ഷം യൂറോയുടെ കഞ്ചാവ്

By Rose Malayalam Desk

കില്‍ഡെയര്‍, ലൂ കൗണ്ടികളിലായി ഗാര്‍ഡയുടെ വമ്പന്‍ കഞ്ചാവ് വേട്ട. കില്‍ഡെയറിലെ Athy-യില്‍ ബുധനാഴ്ച നടന്ന പരിശോധനകളില്‍ 7 മില്യണ്‍ യൂറോ വിലവരുന്ന കഞ്ചാവാണ് ഗാര്‍ഡ പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന് പുരുഷന്മാരും ഒരു സ്ത്രീയും അറസ്റ്റിലാകുകയും ചെയ്തു.

അതേദിവസം ലൂവിലെ Castlebellingham-ല്‍ ഗാര്‍ഡയുമായി ചേര്‍ന്ന് റവന്യൂ വിഭാഗം നടത്തിയ പരിശോധനയില്‍ 50 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇതിന് ഏകദേശം ഒരു മില്യണ്‍ യൂറോ വിപണിവില വരും. 40-കളില്‍ പ്രായമുള്ള രണ്ട് പുരുഷന്മാരെയാണ് ഈ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments