അമേരിക്കന്‍ ബിസിനസുകാരനായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്കില്‍ നിന്നുമുള്ള വൈഫൈ സേവനം തങ്ങളുടെ വിമാനങ്ങളില്‍ ഘടിപ്പിക്കാനാരംഭിച്ച് ഐറിഷ് വിമാനക്കമ്പനിയായ എയര്‍ ലിൻഗസ്. നേരത്തെ സ്റ്റാര്‍ലിങ്ക് വൈഫൈ ഘടിപ്പിക്കുന്നത് വലിയ ചെലവുണ്ടാക്കുമെന്നായിരുന്നു എയര്‍ ലിൻഗസ് സിഇഒ മൈക്കല്‍ ഓ’ലിയറി പറഞ്ഞിരുന്നതെങ്കിലും നിലവില്‍ ഈ നീക്കത്തോട് സമ്മതം മൂളിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഞായറാഴ്ച ഡബ്ലിനില്‍ നിന്നും ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടിലേയ്ക്ക് പോയ വിമാനത്തില്‍ ആദ്യമായി സ്റ്റാര്‍ലിങ്ക് വൈഫൈ സേവനം എയര്‍ ലിൻസ് അധികൃതര്‍ ലഭ്യമാക്കി.
2027-ഓടെ കമ്പനിയുടെ എല്ലാ ദീര്‍ഘദൂര വിമാനസർവീസുകളിലും വൈഫൈ സ്ഥാപിക്കുകയാണ് ലക്ഷ്യം. എയര്‍ ലിൻഗസിന്റെ പ്രാദേശിക സര്‍വീസുകളൊഴികെ മറ്റ് ഹ്രസ്വദൂര സര്‍വീസുകളിലും വൈഫൈ സ്ഥാപിക്കും.
യാത്രക്കാര്‍ക്ക് വിമാനത്തിലിരുന്ന് ഹൈസ്പീഡ് ഇന്റര്‍നെറ്റ് ബ്രൗസിങ്, ഡൗണ്‍ലോഡിങ്, സ്ട്രീമിങ് എന്നിവയ്‌ക്കെല്ലാം സൗകര്യം നല്‍കുന്നതാണ് സ്റ്റാര്‍ലിങ്ക് വൈഫൈ എന്ന് എയര്‍ ലിന്‍ഗസ് ചീഫ് എക്‌സിക്യുട്ടീവ് ലിന്‍ എംബിള്‍ട്ടണ്‍ പറഞ്ഞു. തങ്ങളുടെ ക്രൂ അംഗങ്ങളെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനും ഇത് സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വിമാനങ്ങളില്‍ സ്റ്റാര്‍ലിങ്ക് വൈഫൈകള്‍ സ്ഥാപിക്കുന്നത് വളരെ ചെലവേറിയതാണെന്ന് പറഞ്ഞതിന് പിന്നാലെ എയര്‍ ലിന്‍ഗസ് ഉടമ മൈക്കല്‍ ഓ’ലിയറിയും, ഇലോണ്‍ മസ്‌കും തമ്മില്‍ ഈ വര്‍ഷമാദ്യം ഓണ്‍ലൈനില്‍ വലിയ വാഗ്വാദവും, പരസ്പരമുള്ള അധിക്ഷേപവും വരെ നടന്ന ശേഷമാണ് ഇപ്പോഴത്തെ മാറ്റം എന്നത് കൗതുകകരമാണ്. ഒരു ഓണ്‍ലൈന്‍ പോസ്റ്റില്‍ മസ്‌ക്, ലിയറിയെ ‘വിഡ്ഢി’ എന്ന് വിളിക്കുകയും ചെയ്തിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments