സാങ്കേതികവിദ്യ അമിതമാകുന്നു, വിഎഫ്എക്‌സും എഐയും ഇല്ലാതെ ആക്ഷൻ രംഗങ്ങൾ ചെയ്യണം: അക്ഷയ് കുമാർ

By Rose Malayalam Desk

വിഷ്വൽ എഫക്റ്റുകളുടെയോ (വിഎഫ്എക്‌സ്) മറ്റ് സാങ്കേതിക വിദ്യകളുടെയോ സഹായമില്ലാതെ തികച്ചും സ്വാഭാവികമായ ആക്ഷൻ സിനിമകൾ ചെയ്യാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തി ബോളിവുഡ് താരം അക്ഷയ് കുമാർ. ഇന്നത്തെ സിനിമകളിൽ ആക്ഷൻ രംഗങ്ങൾക്ക് വേണ്ടി സാങ്കേതികവിദ്യകൾ അമിതമായി ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തിലാണ് പിടിഐക്ക് നൽകിയ ഒരു അഭിമുഖത്തിൽ ബോളിവുഡിലെ ഖിലാഡി എന്നറിയപ്പെടുന്ന നടന്റെ തുറന്നുപറച്ചിൽ.

ആക്ഷന്‍ സീനുകളില്‍ വിഎഫ്എക്‌സും എഐയും ഉപയോഗിക്കുന്നത് സ്വാഭാവിക നഷ്ടപ്പെടുത്തുമെന്ന് പറഞ്ഞ അക്ഷയ്, കംപ്യൂട്ടര്‍ ഉപയോഗിച്ച് സൃഷ്ടിക്കുന്ന അത്തരം സീനുകള്‍ പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും അഭിപ്രായപ്പെട്ടു. ഒരു ചാട്ടമോ ചവിട്ടോ ആണെങ്കില്‍ അത് സാങ്കേതികവിദ്യയുടെ സഹായമില്ലാതെ നേരിട്ട് ചെയ്യാനാണ് തനിക്ക് ഇഷ്ടം. എത്രമാത്രം അദ്ധ്വാനിച്ചാണ് നമ്മള്‍ ഒരു ആക്ഷന്‍ സീന്‍ എടുക്കുന്നതെന്ന് പ്രേക്ഷകര്‍ക്ക് അനുഭവപ്പെടണം. എഐയുടെ കാലഘട്ടത്തിലാണ് താനിത് പറയുന്നത് എന്നതിനാല്‍ ആളുകള്‍ക്ക് അക്കാര്യത്തില്‍ എന്ത് വേണമെങ്കിലും തോന്നിയേക്കാം എന്നും അദ്ദേഹം പറഞ്ഞു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments