വിലക്കുറവിൽ ഇന്ധനം ലഭിക്കുമെന്ന് പരസ്യം, പിന്നാലെ കാർലോയിലെ പമ്പിൽ സ്റ്റോക്ക് കാലി!

By Rose Malayalam Desk

വിലക്കുറവില്‍ ഇന്ധനം ലഭിക്കുമെന്ന് പരസ്യം ചെയ്തതിനു പിന്നാലെ കൗണ്ടി കാര്‍ലോയിലെ ഒരു സര്‍വീസ് സ്റ്റേഷനില്‍ ഡീസല്‍ കാലിയായി. N80-യില്‍ പ്രവര്‍ത്തിക്കുന്ന ദി സ്പാര്‍ ബലോണ്‍ (The Spar Ballon) എന്ന സര്‍വീസ് സ്‌റ്റേഷനാണ് ഡീസല്‍ ലിറ്ററിന് 2 യൂറോയില്‍ താഴെ എന്ന ഓഫര്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് സാധാരണയായി മൂന്ന് ദിവസം വില്‍ക്കുന്നത്ര ഡീസലാണ് ശനിയാഴ്ച മാത്രം വിറ്റുപോയത്. ഇതിനുപിന്നാലെ ഇവിടുത്തെ സ്റ്റോക്ക് തീരുകയും ചെയ്തു.

സ്‌റ്റോക്ക് തീര്‍ന്നതായി വ്യക്തമാക്കിക്കൊണ്ട് സര്‍വീസ് സ്‌റ്റേഷന്‍ ഫേസ്ബുക്കില്‍ പോസ്റ്റും ഷെയര്‍ ചെയ്തിട്ടുണ്ട്. കഴിയുന്നത്രയും വേഗം സ്റ്റോക്ക് എടുക്കാന്‍ ശ്രമിക്കുകയാണെന്നും, ഉപഭോക്താക്കള്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും പോസ്റ്റില്‍ സ്ഥാപനം പറയുന്നു. പുതിയ സ്റ്റോക്ക് വന്നാലും വിലക്കുറവില്‍ തന്നെ വില്‍പ്പന തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിക്കാത്തത് ലോകമെങ്ങും ഇന്ധനക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായിരിക്കുകയാണ്. അയര്‍ലണ്ടില്‍ ഒരു ലിറ്റര്‍ പെട്രോളിന് 2 യൂറോ വരെയും, ഡീസലിന് 2.30 യൂറോ വരെയുമാണ് നിലവില്‍ പലയിടത്തും ഈടാക്കുന്നത്. വില കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പെട്രോളിന് 15 സെന്റ്, ഡീസലിന് 20 സെന്റ് എന്നിങ്ങനെ എക്‌സൈസ് നികുതി കുറയ്ക്കുന്നതായി സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments