വിശ്വാസ് ഫുഡ്സ് ഉടമ ബിജുവിന്റെ മാതാവ് റോസമ്മ ജോസഫ് നിര്യാതയായി

വിശ്വാസ് ഫുഡ്‌സ് ഉടമ ബിജുവിന്റെ മാതാവ് റോസമ്മ ജോസഫ് (84) നിര്യാതയായി. ഭൗതികദേഹം ഏപ്രില്‍ 25 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതാണ്. സംസ്‌കാരം ഏപ്രില്‍ 26 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.45-ന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മാര്‍ത്ത്മറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ വച്ച് നടക്കും.

അയർലണ്ടിൽ നിര്യാതനായ ഡിലൻ സിനോയിയുടെ സംസ്കാരം ഏപ്രിൽ 19-ന് ഡബ്ലിനിൽ; പൊതുദർശനം 18 വ്യാഴം 1 മണി മുതൽ

ഡബ്ലിന്‍: കഴിഞ്ഞ ദിവസം അയര്‍ലണ്ടില്‍ നിര്യാതനായ ഡിലന്‍ സിനോയി (10) യുടെ സംസ്കാരം ഏപ്രില്‍ 19 വെള്ളിയാഴ്ച്ച ഡബ്ലിനില്‍ നടക്കും. വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ഡബ്ലിന്‍ ബാലിമണിലുള്ള St. Joseph’s Church, St. Pappin’s Parish (D11 Y732) (https://maps.app.goo.gl/xJsXMqwNWLMm98Y86?g_st=iw) ദേവാലയത്തില്‍ സീറോ മലബാര്‍ ക്രമത്തിലുള്ള സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുകയും, തുടര്‍ന്ന് Balgriffin Extension Cemetery-യില്‍ (D17C6770) സംസ്കാരം നടത്തപ്പെടുകയും ചെയ്യും. ഡിലന്‍ സിനോയിക്ക് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ നാളെ ഏപ്രില്‍ 18 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1 … Read more

അയർലണ്ടിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു

അയർലണ്ടിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു. കൗണ്ടി മീത്തിലെ സ്റ്റാമുള്ളിനിൽ താമസിക്കുന്ന വയനാട് സ്വദേശി വിജേഷ് പി.കെ (32) ആണ് ജോലി കഴിഞ്ഞ് മടങ്ങും വഴി കുഴഞ്ഞു വീണു മരിച്ചത്. ഉടൻ അടിയന്തര രക്ഷാ സേന എത്തി ശുശ്രൂഷ നല്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2023 ഡിസംബർ മുതൽ സ്റ്റാമുള്ളിനിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് ആയി ജോലി ചെയ്തുവരികയായിരുന്നു വിജേഷ്. ദ്രോഹഡയിലെ ഔർ ലേഡി ലൂർദ്‌സ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിൽ എത്തിക്കും. … Read more

മുൻ ഇന്ത്യൻ ബാസ്കറ്റ് ബോൾ താരം ബോബിറ്റ് മാത്യു അന്തരിച്ചു

ഇന്ത്യയുടെ ദേശീയ ബാസ്‌കറ്റ് ബോള്‍ താരമായിരുന്ന ബോബിറ്റ് മാത്യു അന്തരിച്ചു. കണ്ണൂര്‍ കക്കാടുള്ള ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സില്‍ ഞായറാഴ്ച മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. അയര്‍ലണ്ട് മലയാളിയായ ടിന്റുവാണ് ഭാര്യ. 1990-കളുടെ അവസാനത്തിലും, 2000-ന്റെ തുടക്കത്തിലും ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകളില്‍ ആക്രമണോത്സുകമായ മത്സരം കാഴ്ചവെച്ച് ശ്രദ്ധ നേടിയ കളിക്കാരനായിരുന്നു ബോബിറ്റ്. 2000-ല്‍ തലശ്ശേരിയില്‍ നടന്ന കേരളാ സ്‌റ്റേറ്റ് സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ മികച്ച കളിക്കാരനുള്ള പി.എസ് വിശ്വപ്പന്‍ സ്വര്‍ണ്ണമെഡലും നേടി. കേരളത്തിന്റെ ക്യാപ്റ്റനായും ടീമിനെ നയിച്ചു. ചെറുപ്പത്തില്‍ നാട്ടില്‍ ബാസ്‌കറ്റ് … Read more