ഡിസംബർ മാസത്തിലെ മലയാളം mass( Roman), Church of Mary Mother of ഹോപ്പ് പള്ളിയിൽ

Dublin 15ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ ഡിസംബർ 15 ഞായറാഴ്ച്ച 2pm ന്ആയിരി ക്കും .എല്ലാംമലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു Church of Mary Mother of Hope Pace Crescent Little pace Co Dublin D15X628

പശ്ചിമ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ സ്ത്രീ പ്രാതിനിത്യവുമായി ഐറിഷ് പാര്‍ലമെന്‍റ്

ഐറലണ്ടിന്റെ പുതിയ പാർലമെന്റിൽ പശ്ചിമ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ സ്ത്രീ പാര്‍ലമെന്റ് അംഗങ്ങൾ ഉള്ളതായി ഒരു പഠനം വ്യക്തമാക്കുന്നു. 30 വർഷം മുമ്പ് ആദ്യത്തെ വനിതാ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ട രാജ്യമായ അയര്‍ലണ്ട്, സ്ത്രീകളെ രാഷ്ട്രീയത്തിൽ ഉൾപ്പെടുത്തുന്നതിൽ പിന്നിൽ നിന്നു എന്നത് പഠനത്തിൽ പറയുന്നു. ബ്ലൂംബർഗിന്റെ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഇന്റർ-പാർലമെന്ററി യൂണിയൻ ഡാറ്റയുടെ പഠനത്തില്‍, ഐറിഷ് പാർലമെന്റിനെ “പശ്ചിമ യൂറോപ്പിൽ ലിംഗ വൈവിധ്യം ഇല്ലാത്ത ഏറ്റവും മോശം പാർലമെന്റ്” എന്നാണ് വിശേഷിപ്പിച്ചത്. നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 174 … Read more

അയര്‍ലണ്ടില്‍ ഫ്ലൂ കേസുകൾ വർധിക്കുന്നതിനാൽ വാക്‌സിൻ എടുക്കാൻ ആഹ്വാനം ചെയ്ത് CMO

രാജ്യത്ത് ഇൻഫ്ലുവൻസ കേസുകൾ കൂടുകയും, ക്രിസ്മസ് പുതുവർഷ അവധിക്കാലത്ത് ഉയർന്ന തോതിലുള്ള വ്യാപനം പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങൾ മുന്നൊരുക്കങ്ങൾ എടുക്കണമെന്ന് ചീഫ് മെഡിക്കൽ ഓഫിസർ പ്രൊഫസർ മേരി ഹോർഗൻ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ആഴ്ച ഇൻഫ്ലുവൻസ കേസുകൾ 67% വർധിച്ച് 277 ആയി. 1 മുതൽ 4 വയസ്സുവരെ പ്രായമുള്ള കുട്ടികളിലും 80 വയസ്സിന് മുകളിലുള്ളവരിലും രോഗം ഏറ്റവും കൂടുതലായി കണ്ടുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ചയിൽ 73 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു, ഇത് മുൻ … Read more

സർക്കാർ രൂപീകരണ ചർച്ചകളുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്താന്‍ Fianna Fáil ന്‍റെയും Fine Gael ന്‍റെയും നേതാക്കൾ

Fianna Fáil ന്‍റെയും Fine Gael ന്‍റെയും നേതാക്കന്‍ മാരായ Micheál Martin Simon Harris എന്നിവര്‍ അടുത്ത സര്‍ക്കാര്‍ രൂപീകരണത്തിനായി ചർച്ചകൾ നടത്തും. ഇതിനു പുറമേ രണ്ടു നേതാക്കളും അടുത്ത ദിവസങ്ങളിൽ ലേബർ പാർട്ടി, സോഷ്യൽ ഡെമോക്രാറ്റുകൾ, സ്വതന്ത്ര TD മാർ എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്തും. Fianna Fáil ഉം Fine Gael ഉം കോാലിഷൻ രൂപീകരണ ചർച്ചകൾക്കായി അവരുടെ പ്രതിനിധി സംഘങ്ങളെ തിരഞ്ഞെടുത്തു. ഇതിനിടയിൽ, Sinn Féin നേതാവ് മേരി ലൂ മക്ഡോണാൾഡ് ഫിയാനാ … Read more

2024 ല്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ണ്ട് ഉള്ള പ്രൊഫെഷന്‍ ഏത്? ഗവേഷണ റിപ്പോര്‍ട്ട്‌ പുറത്ത് വിട്ട് ഐറിഷ് ജോബ്സ്

റിക്രുട്ടിംഗ് ഏജന്‍സി ആയ ഐറിഷ് ജോബ്സ് നടത്തിയ പുതിയ ഗവേഷണപ്രകാരം, 2024-ൽ കെട്ടിട നിർമ്മാണ മേഖലയിലെ ജോലികളാണ് ഏറ്റവും കൂടുതൽ ഡിമാന്‍ണ്ട് ഉള്ള പ്രൊഫഷനുകളിൽ പെടുന്നത്. കാരണം ഈ മേഖലയില്‍ skilled- labours ന്‍റെ അഭാവം തുടര്‍ച്ചയായി അനുഭവപ്പെടുന്നതായി പഠനം കണ്ടെത്തുന്നു. 2024-ൽ സൈറ്റ് മാനേജർമാർ ഏറ്റവും കൂടുതൽ ഡിമാന്‍ണ്ട് ഉള്ള പ്രൊഫഷനായി മാറി, വർഷംതോറും ആവശ്യകത 39% വർധിച്ചതായി കണ്ടെത്തി. ഗവേഷണ റിപ്പോര്‍ട്ട്‌ പ്രകാരം, ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന അഞ്ച് പ്രൊഫഷനുകൾ കെട്ടിട നിർമ്മാണ മേഖലയില്‍ … Read more

Storm Darragh : വൈദ്യുതി ഇല്ലാതെ ഇനിയും 55,000 ത്തോളം വീടുകളും സ്ഥാപനങ്ങളും

Storm Darragh നു ശേഷം ഞായറാഴ്ച വൈകുന്നേരം വരെ അയർലണ്ടിലെ ഏകദേശം 55,000 വീടുകൾ, കൃഷിയിടങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവ വൈദ്യുതി ഇല്ലാതെ  തുടരുന്നു. Met Éireann റിപ്പോർട്ട് ചെയ്തത് പോലെ 141 കിലോമീറ്റർ (88 മൈൽ) വേഗത്തിലുള്ള ശക്തമായ കാറ്റ് രാജ്യത്തുടനീളം വൈദ്യുതി സംവിധാനം തകരാറിലാക്കി വ്യാപകമായ നാശ നഷ്ടങ്ങള്‍ സൃഷ്ടിച്ചു. ഏറ്റവും ഗുരുതരമായി ബാധിച്ച പ്രദേശങ്ങൾ North West, Midlands and South East എന്നിവയായിരുന്നു. Storm Darragh ഉണ്ടാക്കിയ ശക്തമായ ആക്രമണത്തില്‍ ഏകദേശം 4 … Read more

കാൻസർ ബാധിതനായ അയർലണ്ട്  മലയാളിയെ നാട്ടിൽ എത്താൻ സഹായിക്കുമോ?

കാൻസർ ബാധിതനായ ഡ്രോഹെഡാ മലയാളി  നാട്ടിൽ പോകാൻ സഹായം തേടുന്നു.ഒരു വർഷമായി Naas -ൽ താമസിക്കുന്ന സാജൻ ആന്റണി ക്യാൻസർ മൂലം വളരെ ഗുരുതര അവസ്ഥയിൽ NAAS   ആശുപത്രിയിൽ ആണ്. ഒരു വർഷം മുമ്പാണ്റി ടൂറിസ്റ്റ് കമ്പനിയിൽ ഡ്രൈവർ  ജോലിയ്ക്കായ് സാജൻ അയർലണ്ടിൽ എത്തിയത്. ഭാര്യയും രണ്ടു കുട്ടികളും അമ്മയും നാട്ടിലാണ്. Paralyzed ആയ സാജനെ നാട്ടിൽ എത്തിക്കാൻ എയർ ആംബുലൻസ് സൗകര്യം ഉൾപ്പെടെ ഒരുക്കാൻ ഭാരിച്ച തുക ചിലവാകും.നാട്ടിൽ എത്തി മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും ഒന്ന് കാണണം എന്ന് … Read more

Storm Darragh : ESB വൈദ്യുതി പുനഃസ്ഥാപിക്കൽ പ്രവർത്തനങ്ങൾ തുടരുന്നു

Storm Darragh ചുഴലിക്കാറ്റ് നു ശേഷമുണ്ടായ വൈദ്യുതി തടസ്സം പരിഹരിക്കാൻ, ഇഎസ്‌ബി നെറ്റ്‌വർക്ക്സിന്റെ ടീമുകളും കരാർ ജീവനക്കാരും ഇന്ന് രാവിലെ മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഇഎസ്‌ബി അറിയിച്ചു. Storm Darragh മൂലമുണ്ടായ നാശം വൈദ്യുതി വിതരണത്തിൽ വ്യാപകമായ തകരാറുകള്‍  സൃഷ്ടിച്ചിട്ടുണ്ടെന്ന് വിതരണക്കാര്‍ അറിയിച്ചു. വൈദ്യുതി തടസ്സം ബാധിച്ച ഉപഭോക്താക്കളുടെ എണ്ണം ഇന്നലെ പരമാവധി 3,95,000 ആയിരുന്നു, എന്നാൽ അത് ഇന്ന് കുറവായെന്ന് അധികൃതർ അറിയിച്ചു. എന്നിരുന്നാലും, കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത കാലാവസ്ഥ മൂലമുണ്ടായ ഗൗരവമായ നാശ … Read more

ഇന്ത്യൻ പൗരന്മാർ ഏറ്റവും ഉയർന്ന വരുമാനം നേടുന്നവര്‍, ഐറിഷ് പൗരന്മാർ വിദേശികളേക്കാൾ മുന്നിൽ; അയർലണ്ടിലെ വരുമാനക്കണക്ക് പുറത്ത് വിട്ട് CSO

ഇന്ത്യൻ പൗരന്മാർ അയർലണ്ടിൽ ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്നവരായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കാരുടെ ശരാശരി പ്രതിവാര വരുമാനം €883.74 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. 2023-ൽ, ഐറിഷ് പൗരന്മാർ വിദേശ പൗരന്മാരേക്കാൾ പ്രതിവാര അടിസ്ഥാനത്തിൽ ഏകദേശം €90 കൂടുതൽ സമ്പാദിച്ചതായി CSO പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. 2023-ൽ, ഐറിഷ് പൌരന്മാരുടെ ശരാശരി പ്രതിവാര വരുമാനം €728.05 ആയപ്പോൾ, വിദേശ പൗരന്മാർക്ക് അത് €641.36 മാത്രമായിരുന്നു. വിവിധ രാജ്യങ്ങളിലെ പൌരന്മാരുടെ ശരാശരി … Read more

മലയാളികൾക്ക് നാണക്കേട്; കുവൈത്ത് ബാങ്കിൻ്റെ 700 കോടി തട്ടിയെടുത്ത് വിദേശരാജ്യങ്ങളിലേക്ക് മുങ്ങിയ മലയാളികളില്‍ ചിലര്‍ അയര്‍ലണ്ടിലും? 1425 മലയാളികളെ പോലീസ് തിരയുന്നു

ലോകമാകെയുള്ള മലയാളികള്‍ക്ക് നാണകേടുണ്ടാക്കി കുവൈറ്റിൽ 700  കോടി രൂപയുടെ ബാങ്ക് വായ്‌പ്പകൾ  തിരിച്ചടയ്ക്കാതെ വിദേശ രാജ്യങ്ങളിലേക്ക് മുങ്ങിയ 1425  മലയാളി  ആരോഗ്യ  പ്രവർത്തകരില്‍ ചിലര്‍ അയര്‍ലണ്ടിലും എത്തിയിട്ടുണ്ടാവാം എന്ന് അയര്‍ലണ്ടിലെ ചില മലയാളികള്‍ സംശയം പ്രകടിപ്പിക്കുന്നു. കുവൈറ്റിൽ നിന്നും  തട്ടിപ്പ് നടത്തി മുങ്ങിയവരിൽ ചിലർ മാത്രമാണ് നിലവിൽ കേരളത്തിലുള്ളൂ. മറ്റുള്ളവർ യൂറോപ്പ്,അമേരിക്ക,കാനഡ,ഓസ്‌ട്രേലിയ,ന്യുസിലാൻഡ്  എന്നീ രാജ്യങ്ങളിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഗൾഫ്  ബാങ്ക്  കുവൈറ്റ്  ഷെയർ ഹോൾഡിങ്  കമ്പനിയിലെ    ഉദ്യോഗസ്ഥർ വ്യാഴാഴ്ചയാണ്  കേരളത്തിലെത്തി  പൊലീസിന്  പരാതി നൽകിയത്. ഇതുമായി … Read more