RTE ഡോക്യുമെന്ററിയില്‍ ലിങ്ക് വിന്‍സ്റ്റാര്‍ മറ്റത്തില്‍ മാത്യു

അയര്‍ലണ്ടില്‍ നടന്ന ലോക്കല്‍ ഇലെക്ഷനിലെ സംഭവ വികാസങ്ങളുമായി ബന്ധ പെട്ട് ദേശീയ ചാനലായ RTE ടെലിവിഷന്‍ പുറത്തിറക്കിയ ഡോക്യുമെന്ററി യില്‍, തിരഞ്ഞെടുപ്പില്‍ മത്സരിച്ച  ലിങ്ക് വിന്‍സ്റ്റാര്‍ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ ഐറിഷ് സമൂഹത്തിന്റെ ഇടയില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു. ഐറിഷ് സാമൂഹ്യ രംഗത്ത് പല പ്രമുഖരും ഈ സംഭവങ്ങള്‍ക്കെതിരെ പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ്. ഭരണ കക്ഷിയായ Fine Gael പാര്‍ട്ടി യുടെ സ്ഥാനാര്‍ത്ഥിയായാണ് ലിങ്ക് വിന്‍സ്റ്റാര്‍ Artane-Whitehall  മണ്ഡലത്തില്‍ നിന്നും മത്സരിച്ചത്. ഇന്റര്‍നാഷണല്‍ തലത്തില്‍ വരെ ഈ സംഭവങ്ങള്‍ ചര്‍ച്ചാ … Read more

കോര്‍ക്ക് ലെ മേഴ്സി യുണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ അവസരം

അയര്‍ലണ്ടിലെ കോര്‍ക്ക് മേഴ്സി യുണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ അവസരം. ക്ലിനിക്കല്‍ നഴ്സിംഗ് മാനേജര്‍ (CNM )മെഡിക്കല്‍ /സര്‍ജിക്കല്‍ മുഴുവന്‍ സമയ തസ്തികയിലേക്കാണ് അവസരം. താത്കാലിക അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾക്ക് NMBI രെജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്‌. മൂന്ന് വര്‍ഷത്തെ post reg experience ആവശ്യമാണ്. ശമ്പളം 54,437 യൂറോ   മുതല്‍  64,109 യൂറോ വരെ. Apply before 1pm on Wed,11 Dec 2024.

യുഎസ് നീതിസേവക വകുപ്പിന്റെ ആന്റിട്രസ്റ്റ് വിഭാഗത്തിനെ നയിക്കാന്‍ അയര്‍ലണ്ട് വനിതയെ നിയമിച്ച് ട്രംപ്

അയര്‍ലണ്ട് ലെ ഡബ്ലിൻ സ്വദേശിനിയായ ഗെയിൽ സ്ലേറ്റർ, യുഎസ് നീതിസേവക വകുപ്പിന്റെ ആന്റിട്രസ്റ്റ് വിഭാഗത്തിന്റെ പുതിയ നേതാവായി നിയമിക്കപ്പെട്ടു. ഇത് പ്രസിഡന്റ്-elect ഡോണാൾഡ് ട്രംപിന്റെ പുതിയ ഭരണകൂടത്തിൽ വലിയ പ്രാധാന്യമുള്ള ഒരു സ്ഥാനമാണ്. ആന്റിട്രസ്റ്റ് നിയമവും സാമ്പത്തിക നയവും സംബന്ധിച്ച ശക്തമായ അനുഭവമുള്ള ഗെയിൽ സ്ലേറ്റർ, മുമ്പ് ടെക്‌നോളജി, ടെലികമ്മ്യൂണിക്കേഷൻസ്, സൈബർസുരക്ഷ തുടങ്ങിയ മേഖലകളിൽ സേവനം നൽകിയിട്ടുണ്ട്. സ്ലേറ്റർ, ഇനി മുതല്‍ യുഎസ് ഏജൻസികൾ നടത്തുന്ന വലിയ കമ്പനികളായ ഗൂഗിൾ, വിസ, ആപ്പിൾ തുടങ്ങിയവയുടെ ആന്റിട്രസ്റ്റ് കേസുകളില്‍ … Read more

വെക്സ്ഫോർഡില്‍ എട്ട് വയസ്സുകാരിയായ Malika Noor Al Katib ന്‍റെ കൊലപാതകത്തിന് പിതാവിനെതിരെ കേസ്

കൗണ്ടി വെക്സ്ഫോർഡിലെ  Gorey District Court ൽ 34 വയസ്സുകാരനായ മുഹമ്മദ് ഷാക്കിർ അൽ തമീമിക്ക്, തന്റെ എട്ട് വയസ്സുകാരിയായ മകൾ മാലിക നൂർ അൽ ഖതീബിനെയും കത്തി കൊണ്ട് കുത്തി കൊലപെടുത്തിയ കേസിലും ഭാര്യ ഐഷ അൽ ഖതീബിനെ ആക്രമിച്ച കേസിലും കുറ്റം ചുമത്തി. ഡിസംബർ 1-ന് മാലികയും ഐഷയും ന്യു റോസിലെ Lower William Street ലുള്ള വീട്ടിൽ ആക്രമിക്കപ്പെട്ടു. തന്‍റെ അമ്മയെ ആക്രമിക്കുന്നത് തടയാന്‍ ചെല്ലവേ ആണ് ആ ധീര ബാലിക ക്ക് … Read more

SMCC Galway പിതൃവേദി ഒരുക്കുന്ന ക്രിസ്മസ് കാരോള്‍ സോങ്ങ് കോമ്പിറ്റിഷന്‍ ഡിസംബര്‍ 15 ന്

ക്രിസ്മസ് നോടനുബന്ധിച്ച്  SMCC Galway പിതൃവേദി ഒരുക്കുന്ന ക്രിസ്മസ് കാരോള്‍ സോങ്ങ് കോമ്പിറ്റിഷന്‍ ഡിസംബര്‍ 15 ന് ഞായറാഴ്ച നടക്കും. Mervue കമ്മ്യൂണിറ്റി സെന്‍റെരില്‍ വച്ച് വൈകീട്ട് 5 മണി മുതല്‍ ആണ് പരിപാടി നടക്കുക. ക്രിസ്മസ് കാരോള്‍ സോങ്ങ് ല്‍ ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് 250 യൂറോ ക്യാഷ് പ്രൈസും എവെര്‍ റോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനത്തിനു 150 യൂറോ യും എവെര്‍ റോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് 100 … Read more

ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ നവംബര്‍നു സാക്ഷ്യം വഹിച്ച് ഡബ്ലിൻ, കോർക്ക് വിമാനത്താവളങ്ങൾ

ഈ കഴിഞ്ഞ നവംബര്‍ മാസം ഡബ്ലിൻ, കോർക്ക് വിമാനത്താവളങ്ങൾ  ചരിത്രത്തിലെ ഏറ്റവും യാത്രാ തിരക്കേറിയ മാസമായി മാറി. കഴിഞ്ഞ മാസം, ഡബ്ലിനിൽ 2.3 ദശലക്ഷം യാത്രക്കാരാണ് യാത്ര ചെയ്തത്, ഇത് കഴിഞ്ഞ വർഷത്തെ നവംബറിന്റെ അപേക്ഷിച്ച് 3% വർധനവാണ്. ഡബ്ലിൻ വിമാനത്താവളത്തിൽ നവംബർ മാസത്തിലെ ഏറ്റവും തിരക്കേറിയ ദിവസമായ  നവംബർ 1-ാം തിയതി, വെള്ളിയാഴ്ച, 100,000 യാത്രക്കാരാണ് വിമാനത്താവളത്തിന്റെ രണ്ട് ടെർമിനലുകളും വഴി കടന്നുപോയത്. 2024-ലെ ആകെ യാത്രക്കാരുടെ എണ്ണം 30.97 ദശലക്ഷം ആയി, ഇത് 2023-ലെ … Read more

585 രോഗികള്‍ക്ക് കിടത്തി ചികിത്സ ലഭ്യമാക്കാനാവാതെ ഐറിഷ് ആശുപത്രികള്‍  

അയര്‍ലണ്ടിലെ ആശുപത്രികളിൽ ഇന്ന് 585 രോഗികള്‍ കിടത്തി ചികിത്സ ലഭിക്കാതെ വലഞ്ഞു. ഐറിഷ് നഴ്സസ് ആൻഡ് മിഡ് വൈവ്സ് ഓർഗനൈസേഷൻ (INMO) കണക്കുകള്‍ പ്രകാരം ബുധനാഴ്ച രാവിലെ അഡ്മിറ്റ് ചെയ്ത 585 രോഗികൾ കിടക്ക ലഭിക്കാൻ കാത്തിരിക്കുകയാണ്. 432 പേർ അടിയന്തര വിഭാഗത്തിൽ ഉള്ളപ്പോൾ, 153 പേർ ആശുപത്രിയിലെ മറ്റ് വാർഡുകളിൽ കിടക്ക ലഭ്യമല്ലാതെ കാത്തിരിക്കുന്നു. ലിമറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍  114 രോഗികള്‍ക്ക് കിടത്തി ചികിത്സ നല്‍കാനാകാതെ ഏറ്റവും തിരക്കേറിയ ആശുപത്രിയായി. ഇതിന്റെ പിന്നാലെ, കോർക്ക് യൂണിവേഴ്‌സിറ്റി … Read more

ക്രിസ്മസ് സീസണില്‍ വീടില്ലാതെ 15,000 ത്തോളം പേർ, അടിയന്തര സഹായം അഭ്യർത്ഥിച്ചു ഫോകസ് അയർലൻഡ്

ഈ ക്രിസ്മസ് സീസണില്‍ വീടില്ലാതെ കഷ്ടപെടുന്ന കുടുംബങ്ങൾ, കുട്ടികൾ, വ്യക്തികൾ എന്നിവര്‍ക്ക് അടിയന്തര സഹായങ്ങള്‍ ആവശ്യ പെട്ട് ഫോകസ് അയർലൻഡ്,. ഈ വർഷം, ക്രിസ്മസ്സിനിടെ 2,161 കുടുംബങ്ങളിലുള്ള 4,645 കുട്ടികള്‍ ഉൾപ്പെടെ ആകെ 14,966 പേർ അടിയന്തര താമസകേന്ദ്രങ്ങളിൽ കഴിയേണ്ടി വരും. ഭവന രാഹിത്യം അനുഭവിക്കുന്നവരുടെ  സേവനങ്ങള്‍ക്കായി  1.3 ദശലക്ഷം യൂറോ സമാഹരിക്കാനായി  ലക്ഷ്യം വെച്ച പ്രചരണങ്ങള്‍ക്കിടയില്‍, വീടില്ലാത്തവരുടെ എണ്ണത്തില്‍  റെക്കോർഡ് വര്‍ധനയാണ് രേഖപെടുത്തിയിരിക്കുന്നത്. ഇപ്പോൾ പല അടിയന്തര താമസസ്ഥലങ്ങളും പൂർണമായി നിറഞ്ഞിരിക്കുന്നു, അതിനാൽ നിരവധി കുടുംബങ്ങൾ … Read more

പൊതു തിരഞ്ഞെടുപ്പിന് ശേഷം  ആദ്യ പാർലമെന്ററി യോഗങ്ങൾ ചേരാന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍

2024 പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള തങ്ങളുടെ ആദ്യ പാർലമെന്ററി യോഗങ്ങള്‍  ഇന്ന് മൂന്നു പ്രമുഖ രാഷ്ട്രീയ കക്ഷികൾ ചേരും. Fianna Fáil, Sinn Féin, Fine Gael എന്നീ പാർട്ടികളുടെ പ്രത്യേക യോഗങ്ങൾ പുതിയ സഖ്യ സർക്കാറിന്റെ ചർച്ചകൾക്ക് തുടക്കമാകും പുതിയ സർക്കാർ രൂപീകരണ ശ്രമങ്ങൾ ഊർജിതമായി തുടരുമ്പോഴും Fianna Fáil, Fine Gael കഷികള്‍ വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരോടൊപ്പം വേറെ ഏതൊക്കെ പാര്‍ട്ടികള്‍ ചേരും എന്നത് ഇപ്പോഴും വ്യക്തമല്ല. വെള്ളിയാഴ്ച നടത്തിയ പൊതുതെരഞ്ഞെടുപ്പിന് ശേഷം … Read more

ആവേശകരമായ പ്ലേ-ഓഫ് മത്സരത്തിൽ അയർലൻഡിന്റെ യൂറോ സ്വപ്നങ്ങൾ തകർത്ത് വെയിൽസ്

അയർലൻഡിന്റെ യൂറോ 2025 സ്വപ്നങ്ങൾ അവസാനിച്ചു. പ്ലേ-ഓഫ് ഫൈനലിൽ വെയിൽസിന് 2-1 ന്‍റെ വിജയം നേടി. കാർഡിഫിൽ നോട്‌ സമനില നേടിയ ശേഷം ഡബ്ലിനിൽ വിജയ പ്രതീക്ഷയുമായി ഇറങ്ങിയ ‘ഗേൾസ് ഇൻ ഗ്രീൻ’, വെയിൽസിനോട് ഏറ്റ പരാജയത്തോടെ യൂറോ 2025  ല്‍ നിന്നും പുറത്തായി. അവസാന നിമിഷത്തിൽ അന പാറ്റൻ ഗോൾ നേടിയെങ്കിലും അത് മതിയാകാതെ പോയി; ഹാന്ന കെയ്നിന്റെ പെനാൽറ്റിയും കാറി ജോൺസിന്റെ ഗോളും വെയിൽസിന് വിജയം നൽകി.