അയര്‍ലണ്ടിലെ പ്രായം കുറഞ്ഞ TD ആയി ലേബര്‍ പാര്‍ട്ടിയുടെ Eoghan Kenny

കോർക്കിന്റെ നോർത്ത് സെൻട്രൽ മണ്ഡലത്തിലെ  TD Eoghan Kenny, റീ കൌണ്ടിംഗ് നു ശേഷം തിങ്കളാഴ്ച രാത്രി തിരഞ്ഞെടുക്കപ്പെട്ടതോടെ, Dáil Éireannലെ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളിലൊരാളായി മാറി. 24 വയസ്സുള്ള ലേബർ പാർട്ടിയുടെ പുതിയ TD Eoghan Kenny, കോർക്കിന്റെ നോർത്ത് സെൻട്രൽ മണ്ഡലത്തിൽ നിന്നാണ് മിന്നും ജയം നേടിയത്. കോർക്കിൽ ലേബർ പാർട്ടിയുടെ ഏക TD ആയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. മലോയിൽ ജനിച്ച് വളർന്ന Eoghan Kenny, തന്റെ ജീവിതത്തിന്റെ പകുതിയിലേറെയും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി … Read more

Killarney യിൽ 6,000-ത്തിലധികം പേർക്ക് പൗരത്വം നല്‍കി അയർലണ്ട്

അയർലണ്ട് പൗരത്വം നൽകുന്നതിനുള്ള ചടങ്ങുകൾ Killarney യിൽ നടക്കുന്നു. INEC, കില്ലാർനിയിൽ ഇന്നലെ നടന്ന ചടങ്ങുകളിൽ അനേകം അപേക്ഷകര്‍ക്ക് പൗരത്വം സമ്മാനിച്ചു, ബാക്കി പൌരത്വ ചടങ്ങുകള്‍ ഇന്ന് നടക്കും. ഈ ആഴ്ച പൗരത്വം ലഭിക്കുന്ന 143 പേരിൽ Kerry നിവാസികളാണ്. ഈ ചടങ്ങുകളിൽ 140 രാജ്യങ്ങളിൽ നിന്നുള്ള 6,000-ത്തിലധികം അപേക്ഷകരെ അയർലൻഡ് പൗരന്മാരായി അംഗീകരിക്കുന്നു. ഇവര്‍ അയര്‍ലണ്ടിലെ 32 കൗണ്ടികളിൽ താമസിച്ചു വരുന്നവരാണ് ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് പാഡി മക്‌മഹോനും  വിരമിച്ച മുൻ ഹൈക്കോടതി പ്രസിഡന്റ് … Read more

അയര്‍ലണ്ട് പൊതുതിരഞ്ഞെടുപ്പ് : 174 സീറ്റിലെയും വോട്ടെണ്ണല്‍ സമാപിച്ചു, മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ക്ക് പാര്‍ട്ടികള്‍  

Cavan-Monaghan യില്‍ രണ്ടു Fianna Fáil സ്ഥാനാര്‍ത്ഥികള്‍ കൂടി തിരഞ്ഞെടുക്കപ്പെട്ടതോടെ 174 സീറ്റിലെയും വോട്ടെണ്ണല്‍ സമാപിച്ചു, മന്ത്രിസഭ രൂപീകരണത്തിനു സാധ്യത തേടി മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍.   174 സീറ്റുകളിലെയും അന്തിമ ഫലങ്ങള്‍ അനുസരിച്ച് Fianna Fáil ന് 48 TDs, Sinn Féin 39, Fine Gael  38, സ്വതന്ത്രർ 16, ലേബർ 11, സോഷ്യൽ ഡെമോക്രാറ്റുകൾ 11, PBP-സോളിഡാരിറ്റി 3, Aontú 2, ഇൻഡിപെൻഡന്റ് അയർലണ്ട് 4, ഗ്രീൻ പാർട്ടി 1, 100% റെഡ്രസ്സ് … Read more

വെക്സ്ഫോർഡിൽ അക്രമിയില്‍ നിന്നും അമ്മയെ രക്ഷിക്കാൻ ശ്രമിച്ച 8 വയസ്സുകാരിക്ക്  കുത്തേറ്റു ദാരുണാന്ത്യം

വെക്സ്ഫോർഡിലെ ന്യൂ റോസിൽ, അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 8 വയസ്സുകാരിയായ Malika Al Katib കുത്തേറ്റു മരിച്ചതായി റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി വീട്ടിൽ ഉണ്ടായ ആക്രമണത്തിനിടെയാണ് ഈ ദാരുണ സംഭവം നടന്നത്. മാതാവിന് നേരെ കത്തി ഉപയോഗിച്ചുള്ള ആക്രമണം നടക്കുന്നത് കണ്ട Malika, അമ്മയെ സഹായിക്കാൻ ഓടിയെത്തിയപ്പോൾ പ്രതി കത്തിയുമായ് കുട്ടിയെ കുത്തുകയായിരുന്നു. തുടർന്ന് കുട്ടിക്ക് രണ്ടിലധികം കുത്തേറ്റതായി റിപ്പോർട്ടിൽ പറയുന്നു. “അമ്മയെ രക്ഷിക്കാൻ ഒരു കുട്ടിക്കാവുന്നത്ര ശക്തിയോടെ Malikika ശ്രമിച്ചെങ്കിലും, അവളുടെ ധൈര്യം സ്വന്തം ജീവൻ … Read more

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സമ്മേളനം നടത്തി; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സമ്മേളനം നടത്തി അടുത്ത സമ്മേളന കാലയളവ് വരെ വാട്ടർഫോർഡ് യൂണിറ്റിനെ നയിക്കാനുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തു. 28.11.24 ൽ യെച്ചൂരി നഗറിൽ ചേർന്ന സമ്മേളനം ക്രാന്തി ദേശീയ സെക്രട്ടറി ഷിനിത്ത് എ കെ ഉദ്ഘാടനം ചെയ്തു. ദേശീയ കമ്മിറ്റി അംഗം അഭിലാഷ് തോമസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷറർ ദയാനന്ദ് സ്വാഗതം പറഞ്ഞു. എഐസി ബ്രാഞ്ച് സെക്രട്ടറി ബിനു തോമസും എം എൻ ഐ കമ്മിറ്റി അംഗം അനൂപ് ജോണും ആശംസകൾ അറിയിച്ചു. രൂപം … Read more

ഐറിഷ് ഗാര്‍ഡ സംവിധാനത്തിന് തിരിച്ചടി : റിക്രൂട്ട്മെന്റ് ശ്രമങ്ങൾക്കിടയിലും ഫ്രണ്ട് ലൈന്‍  ഗാർഡമാരുടെ നിയമനം വെറും 50 പേരില്‍ ഒതുങ്ങി

ഐറിഷ് നിയമസംരക്ഷണ മേഖലയിൽ നിരാശാജനകമായ സാഹചര്യമാണ് പുതിയ കണക്കുകൾ കാണിക്കുന്നത്. തുടർച്ചയായ റിക്രൂട്ട്മെന്റ് കാമ്പെയിനുകൾക്കു ശേഷം ഫ്രണ്ട് ലൈന്‍ ഗാർഡമാരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ വെറും 50 പേർ മാത്രമാണ് കൂടിയത്. 2023 ഒക്ടോബർ അവസാനത്തെ കണക്കുകൾ പ്രകാരം മൊത്തം ഗാർഡമാരുടെ എണ്ണം 14,074 ആയപ്പോഴും, ഇതിൽ 11,178 പേർ റാങ്ക് ആന്റ് ഫയൽ ഓഫീസർമാരാണ്. ഗാർഡ കമ്മീഷണര്‍   നവംബറില്‍ നൽകിയ പുതിയ  റിപ്പോര്‍ട്ട്‌ അനുസരിച്ച്, 2023 ഒക്ടോബറിൽ ഗാർഡ സേനയുടെ എണ്ണം 13,940 ആയിരുന്നു, ഇതിൽ … Read more

Election count day 3 : Wicklow ല്‍ പരാജയമറിഞ്ഞ് ആരോഗ്യ മന്ത്രി സ്റ്റീഫൻ ഡൊണല്ലി

ആരോഗ്യ മന്ത്രിയും Fianna Fáil TD യുമായ സ്റ്റീഫൻ ഡൊണല്ലി Wicklowല്‍  പരാജയപ്പെട്ടു,  ഇതോടെ അദ്ദേഹത്തിന്റെ Dáil സീറ്റ് നഷ്ടപ്പെട്ടു. ഗാർഡൻ കൗണ്ടിയിലെ അവസാന വോട്ടെണ്ണലിൽ Fine Gael ന്‍റെ Edward Timmons നോടാണ് തോറ്റത്. 2011-ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ഡൊണല്ലി, 2016-ൽ സോഷ്യല്‍  ഡെമോക്രാറ്റ് പാർട്ടിയുടെ ഉപ നേതാവ് സ്ഥാനാർത്ഥിയായാണ് വിക്ക്ലോവിൽ ആദ്യത്തെ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. പിന്നീട് അദ്ദേഹം 2016 സെപ്റ്റംബർ മാസത്തിൽ പാർട്ടി വിട്ട് 2017-ൽ Fianna Fáilൽ ചേരുകയായിരുന്നു. ഡൊണല്ലി 2020 … Read more

അയര്‍ലണ്ടില്‍ ടാക്സി നിരക്കുകളിൽ വർധനവ് പ്രാബല്യത്തിൽ

രാജ്യത്തെ ടാക്സി പ്രവർത്തന ചെലവുകൾ ഉയർന്നതിനെ തുടർന്ന്, ദേശീയ ഗതാഗത അതോറിറ്റി (NTA) 9% നിരക്ക് വർധനവ് പ്രഖ്യാപിച്ചു. ടാക്സി നിരക്കുകളിലെ പുതിയ വർധനവ് ഡിസംബര്‍ 1 മുതല്‍  പ്രാബല്യത്തിൽ വന്നു. 2022 മുതൽ 2024 വരെ, ടാക്സി പ്രവർത്തിപ്പിക്കുന്ന ചെലവുകൾ 9% മുതൽ 11% വരെ വര്‍ദ്ധിച്ചിരുന്നു. ഇപ്പോൾ ക്രിസ്മസ് ന്‍റെ തലേന്ന് മുതല്‍  (8pm മുതൽ 8am വരെ) St. Stephen’s Day വരെ, കൂടാതെ New Year’s Eve (8pm മുതൽ 8am … Read more

അയര്‍ലണ്ട് സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് : CSO റിപ്പോര്‍ട്ട്‌

2024 ഒക്ടോബര്‍ മാസത്തില്‍ അയര്‍ലണ്ട് സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 5.1% കുറവ് രേഖ പെടുത്തിയതായി CSO റിപ്പോര്‍ട്ട്‌. 2023 ഒക്ടോബര്‍ ലെ കണക്കുമായുള്ള വ്യത്യാസം ആണ് ഇത്. എന്നാൽ, വിനോദസഞ്ചാരികൾ ഇപ്പൊഴുള്ള സന്ദർശനങ്ങളിൽ കൂടുതൽ പണം ചിലവഴിക്കുന്നതായി റിപ്പോര്‍ട്ടില്‍ ഉണ്ട്. ഈ വർഷം ഒക്ടോബറിൽ 534.3 മില്യൺ യൂറോ ചെലവഴിക്കുകയായിരുന്നുവെന്ന് കണക്കുകൾ പറയുന്നു, ഇതിലൂടെ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ 3.6% വർദ്ധനവാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കള്‍ എത്തുന്നത് ബ്രിട്ടനില്‍ നിന്നാണ് … Read more

Tipperary North ല്‍ 7 വോട്ടുകൾ മാത്രം വ്യത്യാസം: റീ കൌണ്ടിംഗ് പ്രഖ്യാപിച്ചു

Tipperary North ല്‍ അവസാന കൌണ്ടിംഗ് ഫലങ്ങള്‍ ആദ്യ കൌണ്ടിംഗ് നെങ്ങക്കാള്‍ ചെറിയ വ്യത്യാസം ശ്രദ്ധയില്‍ പെട്ടതോടെ സ്വതന്ത്ര സ്ഥാനാർത്ഥി Jim Ryan റീ കൌണ്ടിംഗ് ആവശ്യപ്പെട്ടു. ഒമ്പതാമത്തെ കൌണ്ട് നു ശേഷം ആണ് ചെറിയ വോട്ട് വ്യതാസം പ്രശ്നം ഉയര്‍ന്നുവന്നത്. സ്വതന്ത്ര സ്ഥാനാർത്ഥി ജിം റയനും Fianna Fáil  ന്‍റെ മൈക്കൽ സ്മിത്തും തമ്മിൽ വെറും 7 വോട്ടുകളുടെ വ്യത്യാസം  മാത്രമായിരുന്നു ഉണ്ടായിരുന്നത്. മൈക്കൽ ലോറിയുടെ അധിക വോട്ടുകളും മറ്റ് പുറത്തായ സ്ഥാനാർത്ഥികളുടെ വോട്ടുകളും ഉൾപ്പെടുത്തിയതോടെ … Read more