അയര്‍ലണ്ടില്‍ പൊതു തിരഞ്ഞെടുപ്പിനിടെ ഭവനരഹിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്‌ വര്‍ധന  

അയര്‍ലണ്ടിൽ ഭവന രഹിതരായി അടിയന്തര താമസസൗകര്യങ്ങളിൽ കഴിയുന്നവരുടെ എണ്ണം 14,966 എന്ന പുതിയ റെക്കോർഡിലെത്തി എന്ന് ഹൗസിംഗ് വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഈ കണക്കുകൾ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന്റെ മധ്യത്തിൽ പുറത്ത് വന്നതാണ്, കൂടാതെ അടുത്തിടെ തുടർച്ചയായി പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച ഏകദേശം സ്ഥിരമായ ഒരു വർധനവിനെ ഇത് കാണിക്കുന്നു വെള്ളിയാഴ്ച്ച വൈകുന്നേരം പുറത്തിറക്കിയ ഡാറ്റ അനുസരിച്ച്, ഒക്ടോബറിന്റെ അവസാന ആഴ്ചയിൽ 10,321 മുതിർന്നവരും 4,645 കുട്ടികളും അടിയന്തര താമസസൗകര്യങ്ങൾ ഉപയോഗിച്ചിരുന്നതായി കണക്കാക്കുന്നു. ഇത് ഇരുവിഭാഗങ്ങളിലും … Read more

ഐറിഷ് ഭാഷയുടെ ഉന്നമനത്തിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് യുവ വോട്ടര്‍മാര്‍

ഐറിഷ് ഭാഷക്ക് കൂടുതൽ പിന്തുണ ലഭിക്കണമെന്ന് 18-24 വയസ്സുകാരിൽ 66% പേരും 25-34 വയസ്സുകാരിൽ 65% പേരും വിശ്വസിക്കുന്നതായി ആർടിഇ, ഐറിഷ് ടൈംസ്, TG4, ട്രിനിറ്റി കോളേജ് ഡബ്ലിൻ എന്നിവയുടെ പിന്തുണയോടെ Ipsos B&A നടത്തിയ എക്സിറ്റ് പോൾ ഫലങ്ങള്‍  വ്യക്തമാക്കുന്നു. ആകെ 50% എക്സിറ്റ് പോൾ പ്രതികരണങ്ങൾ ഭാഷക്കായി കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമായി കാണുമ്പോൾ, 41% പേർ നിലവിലെ പ്രവർത്തനങ്ങൾ മതിയെന്നാണ് വിശ്വസിക്കുന്നത്. അതേസമയം, 8% പേർ ഇതിൽ കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമില്ലെന്നും അഭിപ്രായപ്പെടുന്നു. ഐറിഷ് … Read more

അയര്‍ലണ്ട് പൊതു തിരഞ്ഞെടുപ്പ് : ഉജ്ജ്വല  വിജയത്തോടെ വീണ്ടും സൈമൺ ഹാരിസ്

Wicklow യില്‍ നിന്നും തിളക്കമാര്‍ന്ന വിജയത്തോടെ വീണ്ടും തിരഞ്ഞെടുക്കപെട്ട് Fine Gael പാര്‍ട്ടി ലീഡര്‍ സൈമൺ ഹാരിസ് Sinn Féin പാര്‍ട്ടി ക്ക് അനുകൂലമായ ഒരു തരംഗം ഇല്ലെന്നും താന്‍  വളരെ ശുഭ പ്രതീക്ഷയോടെ യാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്ക്കായി കാത്തിരിക്കുന്നതെന്ന് TAOISEACH സൈമൺ ഹാരിസ് പറഞ്ഞു. Wicklow യില്‍ നിന്നും വീണ്ടും തിരഞ്ഞെടുക്കപെട്ട ഹാരിസ് മാധ്യമങ്ങളോട് സംസാരിക്കവേ ആണ് Sinn Féin പാര്‍ട്ടി ക്ക് അനുകൂലമായ ഒരു തരംഗം ഇല്ലെന്നു പറഞ്ഞത്. ഇഞ്ചോ ടിഞ്ചു ള്ള ഒരു … Read more

കാലാവധി കഴിഞ്ഞ ഐറിഷ് റെസിഡൻസ് പെർമിറ്റുള്ള വിദേശ പൗരന്മാർക്ക് യാത്രാനുമതി നല്‍കി അയര്‍ലണ്ട്

2024 ഡിസംബർ 2 മുതൽ 2025 ജനുവരി 31 വരെയുള്ള കാലയളവില്‍, കാലാവധി കഴിഞ്ഞ ഐറിഷ് റെസിഡൻസ് പെർമിറ്റ് (IRP) കാർഡ് ഉള്ള പ്രാവാസികൾക്ക് ഐറിഷ് സർക്കാരിന്റെ പ്രത്യേക ക്രമീകരണത്തോടെ യാത്രാ അനുമതി ലഭിക്കും. ക്രിസ്മസ് കാലയളവിൽ അന്താരാഷ്ട്ര യാത്ര  പോകാനാഗ്രഹിക്കുന്ന അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശ പൗരന്മാർ അവരുടെ കാലാവധി കഴിഞ്ഞ IRP കാർഡ് ഉപയോഗിച്ച് ആന്താരാഷ്ട്ര യാത്രകൾ നടത്താന്‍ ഡിപ്പാർട്ട്മെൻ്റ് ഓഫ് ലോ ആൻഡ് ജസ്റ്റിസ് ന്റെ ഈ പ്രത്യേക ക്രമീകരണത്തിലൂടെ സാധിക്കും. അടുത്തിടെ കാലാവധി കഴിഞ്ഞ ഐറിഷ് റെസിഡൻസ് പെർമിറ്റ് (IRP) കാർഡുള്ള … Read more

ഐറിഷ് സമൂഹത്തിൽ അനധികൃത മയക്കുമരുന്ന് ഉപയോഗം ഗൗരവമേറിയ പ്രശ്നമെന്ന്: യൂറോ ബാരോമീറ്റർ സർവേ

ഐറിഷ് സമൂഹത്തിൽ അനധികൃത മയക്കുമരുന്ന് ഉപയോഗം ഗുരുതര പ്രശ്നമെന്ന് 50% ത്തോളം പേർ വിശ്വസിക്കുന്നതായി യൂറോ ബാരോമീറ്റർ സർവേയുടെ കണ്ടെത്തല്‍. അനധികൃത മയക്കുമരുന്ന് പ്രയോഗം ഒരു ഗൗരവപ്രശ്നമാണെന്ന് വിശ്വസിക്കുന്നവരുടെ എണ്ണംപ്രകാരം അയർലൻഡ് യൂറോപ്യൻ യൂണിയനിലെ രണ്ടാമത്തെ രാജ്യമാണെന്ന് സര്‍വ്വേ ഫലങ്ങള്‍ തെളിയിക്കുന്നു.. സർവേയിൽ പങ്കെടുത്ത 58% ഐറിഷ് പൗരന്മാരും അവരുടെ പ്രദേശത്ത് മയക്കുമരുന്ന് പ്രയോഗം ഗൗരവമായ പ്രശ്നമാണെന്ന് അഭിപ്രായപ്പെട്ടു. പോർച്ചുഗൽ 67 ശതമാനവുമായി ഏറ്റവും മുന്നിലാണ്, എന്നാൽ ഐറിഷ് ജനങ്ങളുടെ ശരാശരി യൂറോപ്യൻ യൂണിയൻ നിലയായ 39 … Read more

ഡബ്ലിനിൽ അന്തരിച്ച ഷാലറ്റ് ബേബിയുടെ പൊതുദർശനം ഞായർ, ബുധൻ ദിവസങ്ങളിൽ.

അയർലണ്ടിലെ ഡബ്ലിനിൽ അന്തരിച്ച ഷാലറ്റ് ബേബിയുടെ അന്ത്യ കർമ്മങ്ങളും പൊതുദർശനവും ഞായർ, ബുധൻ ദിവസങ്ങളിൽ.കോതമംഗലം സ്വദേശിനിയായ ഷാലറ്റ് ഫിൻഗ്ലാസിലെ ഹാംപ്ടൺ വുഡിൽ താമസക്കാരൻ ആയിരുന്നു. കുറച്ചു കാലമായി ചികിത്സയിൽ ആയിരുന്ന ഷാലറ്റ് ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് സഭാംഗമായ ഷാലറ്റിന്റെ അന്ത്യ കർമ്മങ്ങളും നാളെ (ഞായർ , 1 ഡിസംബർ ) സെന്റ് മേരീസ് ചാപ്പലിൽ ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ. അവസരത്തിൽ പൊതുദർശനത്തിനുള്ള ക്രമീകരണവും … Read more

അയർലൻഡ് മലയാളി ഷാലറ്റ് ബേബി അന്തരിച്ചു.

അയർലൻഡ് മലയാളിയായ ഷാലറ്റ് ബേബി ഡബ്ലിൻ ഫിൻഗ്ലാസിൽ അന്തരിച്ചു. 17 വർഷമായി അയർലണ്ടിൽ താമസിച്ചു വരുന്നു. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശിയായ ഷാലറ്റ് ആദ്യകാലത്ത് സെലിബ്രിഡ്ജിലും പിന്നീട് ഇടക്കാലത്ത് സാൻഡ്രിയിലും താമസിച്ചിട്ടുണ്ട്. ഫിൻഗ്ലാസിലെ ഹാംപ്ടൺ വുഡിൽ വീട് വാങ്ങി താമസമാക്കുകയായിരുന്നു.ഷാലറ്റ് കുറച്ചു കാലമായി അസുഖ ബാധിതനനായി ചികിത്സയിലായിരുന്നു. ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. കോതമംഗലം കുത്തുകുഴി സ്വദേശിയായ സീമയാണ് ഭാര്യ.

WMA വിന്റർ കപ്പ് 2024 ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (WMA) അണിയിച്ചൊരുക്കുന്ന വിൻറർ കപ്പ് 2024 ഫുട്ബോൾ ടൂർണമെന്റ് നവംബർ 30, 2024-ന് ബലിഗണ്ണർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നു.  രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ടൂർണമെന്റ്, ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നത് ഐറിഷ് അന്തർദേശീയ ഫുട്ബോൾ താരം ഡാറിൽ മർഫി ആണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഐറിഷ് ദേശീയ ടീമിലും മിന്നും പ്രകടനം കാഴ്ചവെച്ച ഡാറിൽ മർഫിയുടെ സാന്നിദ്ധ്യം ഈ ടൂർണമെന്റിനെ ശ്രദ്ധേയമാക്കുന്നു. അയർലൻഡിന്റെ വിവിധ കൗണ്ടികളിൽ നിന്നായി 20 ടീമുകൾ പങ്കെടുക്കുന്ന … Read more

ക്രിസ്മസിന് കുട്ടികൾക്ക് ഇ-സ്‌കൂട്ടറുകൾ, സ്‌ക്രാംബ്ലറുകൾ, ക്വാഡ് ബൈക്കുകൾ എന്നിവ സമ്മാനം നൽകരുത്: RSA

ക്രിസ്മസിന് കുട്ടികള്‍ക്ക് ഇ-സ്‌കൂട്ടറുകള്‍, സ്‌ക്രാംബ്ലറുകള്‍, ക്വാഡ് ബൈക്കുകള്‍ എന്നിവ സമ്മാനമായി നല്‍കരുത് എന്ന മുന്നറിയിപ്പുമായി Road Safety Authority (RSA). രാജ്യത്ത് കഴിഞ്ഞ മെയ് മാസം നിലവില്‍ വന്ന നിയമപ്രകാരം ഇ-സ്‌കൂട്ടറുകള്‍ ഓടിക്കാനുള്ള കുറഞ്ഞ പ്രായം 16 വയസാണ്. ഒപ്പം ഫുട്പാത്തുകളില്‍ അവ ഓടിക്കുന്നതിനും, ഒപ്പം വേറെ ആളെ കയറ്റുന്നതിനും നിരോധനമുണ്ട്. സ്‌ക്രാംബ്ലറുകള്‍, ക്വാഡ് ബൈക്കുകള്‍ എന്നിവ കുട്ടികള്‍ക്ക് അപകടകരമാണെന്നും RSA വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ ക്രിസ്മസ് സമ്മാനമായി ഇവ കുട്ടികള്‍ക്ക് വാങ്ങിനല്‍കരുതെന്നും അധികൃതര്‍ വ്യക്തമാക്കി. 2020 … Read more

ഗോൾവേയിൽ ഭിന്നശേഷിക്കാരന് വീട് വാടകയ്ക്ക് നൽകാത്ത ഉടമയോട് 5,000 യൂറോ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് WRC

ഭിന്നശേഷിക്കാരന് വീട് വാടകയ്ക്ക് നല്‍കാന്‍ വിസമ്മതിച്ച വീട്ടുടമയോട് 5,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് Workplace Relations Commission (WRC). ഗോള്‍വേയില്‍ താമസിക്കുന്ന വീട്ടുടമയായ Patricia Geraghty-യോടാണ് ഭിന്നശേഷിക്കാരനായ പരാതിക്കാരന്‍ Frank Zimmermann-ന് വിവേചനം കാണിച്ചതിന് പകരമായി നഷ്ടപരിഹാരം നല്‍കാന്‍ WRC ഉത്തരവിട്ടത്. ജോലിക്കാരായ ആളുകള്‍ക്ക് മാത്രമേ വീട് വാടകയ്ക്ക് നല്‍കൂ എന്ന് വീട്ടുടമ പറഞ്ഞത് Equal Status Act 2000-ന്റെ ലംഘനമാണെന്നും WRC വ്യക്തമാക്കി. Housing Assistance Payment ലഭിക്കുന്നയാളാണ് എന്ന കാരണത്താലാണ് തനിക്ക് വീട് … Read more