ഡബ്ലിനിൽ ക്രിമിനൽ സംഘത്തെ ലക്ഷ്യമിട്ട് നടത്തിയ വമ്പൻ ഓപ്പറേഷനിൽ 23 വാഹനങ്ങളും, 400,000 യൂറോയും പിടിച്ചെടുത്തു

വെസ്റ്റ് ഡബ്ലിനില്‍ Criminal Assets Bureau (CAB) നടത്തിയ റെയ്ഡില്‍ 23 വാഹനങ്ങളും, 400,000 യൂറോയും പിടിച്ചെടുത്തു. ബുധനാഴ്ചയാണ് ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടിതകുറ്റവാളി സംഘത്തെ ലക്ഷ്യമിട്ട് CAB വലിയ രീതിയിലുള്ള ഓപ്പറേഷന്‍ നടന്നത്. രാജ്യത്ത് മയക്കുമരുന്ന് കടത്തല്‍ അടക്കം നടത്തുന്ന സംഘമാണിത്. CAB ഓഫീസര്‍മാര്‍ക്കൊപ്പം DMR West ഗാര്‍ഡ ഉദ്യോഗസ്ഥര്‍, Emergency Response Unit, Armed Support Unit, Stolen Motor Vehicle Investigation Unit, Customs Dog Unit എന്നിവരടക്കം 130-ഓളം പേര്‍ ഓപ്പറേഷനില്‍ … Read more

അയർലണ്ട് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം

മൂന്നാഴ്ച നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്ക് ശേഷം അയര്‍ലണ്ട് ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്. രാവിലെ 7 മണിക്ക് തുറന്ന പോളിങ് ബൂത്തുകളില്‍ ഇന്ന് രാത്രി 10 മണി വരെ വോട്ട് രേഖപ്പെടുത്താം. 43 മണ്ഡലങ്ങളിലായി 174 പാര്‍ലമെന്റ് സീറ്റുകളാണ് രാജ്യത്തുള്ളത്. ഏകദേശം 30 ലക്ഷത്തോളം പേര്‍ ഇത്തവണ വോട്ട് രേഖപ്പെടുത്താന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭവനപ്രതിസന്ധി, ജീവിതച്ചെലവ് വര്‍ദ്ധന, കുടിയേറ്റപ്രശ്‌നങ്ങള്‍, ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണക്കുറവ്, ചൈല്‍ഡ് കെയര്‍ ചെലവ് വര്‍ദ്ധന എന്നിങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നത്. അതേസമയം രാജ്യത്തെ … Read more

അയർലണ്ടിലെ നഴ്‌സുമാർ സമരത്തിലേക്ക്; INMO ബാലറ്റിൽ ഭൂരിപക്ഷം പേരും സമരത്തെ അനുകൂലിച്ചു

അയര്‍ലണ്ടിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ സമരത്തിലേയ്ക്ക്. നിലവിലെ ജോലി ഒഴിവുകള്‍ നികത്താത്തതില്‍ സമരം നടത്തേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് Irish Nurses and Midwives Organisation (INMO) അംഗങ്ങള്‍ക്കിടയില്‍ നടത്തിയ ബാലറ്റ് വോട്ടെടുപ്പില്‍ 95.6% പേരും സമരത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെയാണ് സംഘടനയിലെ പൊതുമേഖലാ നഴ്‌സുമാരും, മിഡ്‌വൈഫുമാരും പണിമുടക്കാന്‍ തയ്യാറായിരിക്കുന്നത്. ആറാഴ്ച നീണ്ട വോട്ടെടുപ്പിന് ശേഷമാണ് ശക്തമായ നടപടിയിലേയ്ക്ക് സംഘടന എത്തിയിരിക്കുന്നത്. 2023 അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ പൊതുമേഖലാ ആരോഗ്യസ്ഥാപനങ്ങളില്‍ 2,000-ലധികം നഴ്‌സിങ്, … Read more

ടിക്ടോക്കിലെ ‘ബ്യൂട്ടി ഫിൽട്ടർ’ ഉപയോഗിക്കാൻ ഇനി 18 വയസ് തികയണം

ടിക്ടോക്ക് ഫീച്ചറായ ബ്യൂട്ടി ഫില്‍ട്ടര്‍ ഉപയോഗിക്കാന്‍ നിയന്ത്രണം. വൈകാതെ 18 വയസിന് മേല്‍ പ്രായമുള്ള ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ എന്ന് ടിക്ടോക്ക് വ്യക്തമാക്കി. ഓണ്‍ലൈന്‍ ഇടപെടല്‍ കുട്ടികള്‍ക്ക് സുരക്ഷിതമാകുന്ന തരത്തില്‍ വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം മുതലായവര്‍ വരുത്തിയ മാറ്റങ്ങള്‍ പിന്തുടര്‍ന്നാണ് ടിക്ടോക്കും ഈ തീരുമാനമെടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇനി പ്രായ പരിശോധന കൂടുതല്‍ കര്‍ശനമാക്കും. ഒപ്പം പ്രായത്തില്‍ തട്ടിപ്പ് കാണിച്ചതായി സംശയിക്കുന്ന അക്കൗണ്ടുകള്‍ മോഡറേറ്റര്‍മാരെ ഉപയോഗിച്ച് കണ്ടെത്തി നടപടിയെടുക്കും. ഇതിന് പുറമെയാണ് ചില ഫീച്ചറുകള്‍ക്ക് പ്രായപരിധിയും … Read more

അയർലൻഡ് ഡ്രോഹെഡയിൽ മലയാളി  അന്തരിച്ചു 

അയർലൻഡ് ഡ്രോഹെഡ ബെറ്റിസ് ടൗണിൽ താമസിക്കുന്ന കോഴിക്കാടൻ വർക്കി ദേവസി (70 -വയസ്)  ഇന്ന് പുലർച്ചെ (27 നവംബർ) ഡ്രോഹെഡ ഔർ ലേഡി ഹോസ്പിറ്റലിൽ നിര്യാതനായി. വളരെ നാളുകളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. സംസ്കാര ശ്രുശ്രൂഷകൾ പിന്നീട് കേരളത്തിൽ. ഭാര്യ: മേരി ദേവസി  മക്കൾ : ആൽബിനസ്, നീന  മരുമകൻ: ലിവിൻ 

അയർലണ്ടിൽ തടി കുറയ്ക്കാൻ വ്യാജ മരുന്ന്; മുന്നറിയിപ്പുമായി അധികൃതർ

അയര്‍ലണ്ടില്‍ Ozempic-ന് സമാനമായ അനധികൃത മരുന്നുകള്‍ ഓണ്‍ലൈനായി വില്‍ക്കുന്ന 430 വെബ്‌സൈറ്റുകള്‍ ഈ വര്‍ഷം നിരോധിച്ചതായി Irish Health Products Regulatory Authority (HPRA). കഴിഞ്ഞ വര്‍ഷം നിരോധിച്ച വെബ്‌സൈറ്റുകളെക്കാള്‍ ഇരട്ടിയോളമാണിത്. ജനങ്ങള്‍ക്കിടയില്‍ ഈ മരുന്നിന് ആവശ്യക്കാര്‍ കുത്തനെ ഉയര്‍ന്നത് കാരണമാണ് നടപടി. Semaglutide എന്ന മരുന്നാണ് Ozempic-ല്‍ അടങ്ങിയിട്ടുള്ളത്. ടൈപ്പ് 2 പ്രമേഹം ഉള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെയും, ഇന്‍സുലിന്റെയും അളവ് നിയന്ത്രിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. പൊണ്ണത്തടി ഉള്ളവരില്‍ വിശപ്പ് തോന്നിപ്പിക്കാതിരിക്കാനും ഇതുപയോഗിക്കുന്നു. എന്നാല്‍ ശരീരഭാരം കുറയ്ക്കാനായി … Read more

ഡബ്ലിനിൽ വീട്ടിൽ കയറി കൊള്ളയും വയോധികയ്ക്ക് നേരെ ആക്രമണവും; പ്രതി പിടിയിൽ

ഡബ്ലിനില്‍ കൊള്ളയ്ക്കിടെ സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍. തിങ്കളാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് Ballyfermot-ലെ Ballyfermot Parade-ലുള്ള ഒരു വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി, കൊള്ള നടത്തിയത്. ഇതിനിടെ വീട്ടിലുണ്ടായിരുന്ന 60-ലേറെ പ്രായമുള്ള സ്ത്രീയെ ആക്രമിക്കുകയും ചെയ്തു. ചുറ്റിക കാട്ടി ഭീഷണിപ്പെടുത്തിയ പ്രതിയില്‍ നിന്നും ബലപ്രയോഗത്തിനിടെ ഓടിരക്ഷപ്പെട്ട സ്ത്രീ തെരുവിലിറങ്ങി ഗാര്‍ഡയോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഉടനടി പ്രവര്‍ത്തിച്ച ഗാര്‍ഡ ഇവിടെ വച്ച് തന്നെ ചെറുപ്പക്കാരനായ അക്രമിയെ പിടികൂടി. ഇയാളില്‍ നിന്നും കുറച്ച് പണം, വീടിന്റെയും, കാറിന്റെയും താക്കോലുകള്‍ എന്നിവയും … Read more

അയർലൻഡ് മലയാളികൾ പെൻഷൻ- വാർദ്ധക്യകാലങ്ങളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഈ വീഡിയോ കാണൂ…

അയർലണ്ടിലേക്ക് മലയാളികളുടെ കുടിയേറ്റം നടന്നിട്ട് കാൽ നൂറ്റാണ്ട് പിന്നിടുന്നു. പലരും ഇതിനകം തന്നെ ഔദ്യോഗിക ജീവിതത്തിൽ നിന്നും റിട്ടയർ ചെയ്തു കഴിഞ്ഞു. ഇനി വരുന്ന വർഷങ്ങളിൽ ധാരാളം മലയാളികൾ റിട്ടയർ ചെയ്യുകയും കാലക്രമേണ വാർദ്ധക്യ ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും.ഭൂരിഭാഗം മലയാളികളും നേഴ്സിങ് മേഖലയിലാണ് വർക്ക് ചെയ്യുന്നത്. പ്രൈവറ്റ് മേഖലയിൽ ജോലി ചെയ്യുന്നവരും തൊഴിൽരഹിതരും ഉണ്ട്. പെൻഷൻ പ്രായം എത്തിക്കഴിയുമ്പോൾ ജോലിയിൽ നിന്നും അതോടൊപ്പം സർക്കാരിൽ നിന്നും ലഭിക്കുന്ന പെൻഷൻ കണക്കാക്കുന്നത് എങ്ങനെയാണ്? എത്ര യൂറോ മാസം പെൻഷൻ … Read more

ഡബ്ലിൻ എയർപോർട്ടിലെ കാറ്ററിങ് സ്ഥാപനത്തിലേക്ക് ജോലിക്കാരെ തേടുന്നു; ഓപ്പൺ റിക്രൂട്ട്മെന്റ് നവംബർ 29-ന്

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന KSG Catering-ലേയ്ക്ക് പുതിയ ജോലിക്കാരെ എടുക്കുന്നതിനുള്ള ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് നവംബര്‍ 29-ന്. വിവിധ തസ്തികകളിയാണ് ജോലി ഒഴിവുകള്‍. ഡബ്ലിന്‍ എയര്‍പോര്‍ട്ടിലുള്ള Radisson Hotel-ലെ Botanic Room-ല്‍ വച്ച് നവംബര്‍ 29 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് റിക്രൂട്ട്‌മെന്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.ksg.in

ഡബ്ലിൻ കലാപത്തിൽ പങ്കെടുത്തെന്ന് കരുതുന്ന 99 പേരുടെ ഫോട്ടോ പ്രസിദ്ധപ്പെടുത്തി ഗാർഡ; 67 പേരെ തിരിച്ചറിഞ്ഞു

കഴിഞ്ഞ വര്‍ഷം നടന്ന ഡബ്ലിന്‍ കലാപത്തില്‍ പങ്കെടുത്തെന്ന് കരുതുന്ന 99 പേരുടെ ഫോട്ടോകള്‍ ഗാര്‍ഡ പങ്കുവച്ചതില്‍ 11 പേരെ കൂടി തിരിച്ചറിഞ്ഞു. ഇവരെ കണ്ടെത്താനായി ഗാര്‍ഡ പൊതുജനസഹായം തേടിയതിന് ശേഷം ഇതുവരെ 67 പേരെയാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗാര്‍ഡ സിസിടിവിയില്‍ നിന്നും മറ്റുമെടുത്ത ഫോട്ടോകള്‍ www.garda.ie വെബ്‌സൈറ്റ് വഴി പങ്കുവച്ചത്. ആളുകളെ തിരിച്ചറിഞ്ഞ ശേഷം ഇവരെ അന്വേഷണപരിധിയില്‍ പെടുത്തണമോ, ഒഴിവാക്കേണ്ടതുണ്ടോ എന്ന് അറിയാനാണ് ഫോട്ടോകള്‍ പങ്കുവച്ചതെന്ന് ഗാര്‍ഡ വിശദീകരിച്ചു. ബാക്കി 32 പേരെ കൂടി കണ്ടെത്താന്‍ … Read more